Chapter Title : റോക്കി [സാത്യകി]
സംസാരിച്ചു. സദാ സമയം സൊറ പറഞ്ഞു ക്ലാസ്സിൽ ഇരിക്കുന്ന ഞാൻ വളരെ ആത്മാർഥതയോടെ എക്സ്പീരിമെന്റ് ചെയ്യുന്നത് കണ്ടു രാഹുൽ ഞെട്ടി. റീഡിങ് എടുക്കുന്നതും അഡ്ജസ്റ്റ് ചെയ്യുന്നതിനെ പറ്റിയും എല്ലാം ഞാൻ അവളോട് ചോദിച്ചു കൊണ്ടിരുന്നു. അവൾ വളരെ ആത്മാർത്ഥതയോടെ അതെല്ലാം എനിക്ക് പറഞ്ഞു തന്നു. എഴുതുമ്പോൾ ഹൂഡിയുടെ കൈ തെറുത്ത് കേറ്റി വയ്ക്കുമ്പോൾ അവളുടെ മെലിഞ്ഞു നീണ്ട കൈ വിരലുകളും വെളുത്തു തുടുത്തു നിന്ന മനോഹരമായ കൈത്തണ്ടയും ഞാൻ നോക്കി നിന്നു. അവളുടെ കൈത്തണ്ടയിൽ രുദ്രാക്ഷം കൊണ്ടുള്ള ബ്രേസ്-ലേറ്റ് ഉണ്ടായിരുന്നു.. അവളുടെ ഗോതമ്പിന്റെ നിറമുള്ള കൈകളിൽ ചാരനിറത്തിൽ ആ രുദ്രാക്ഷം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ഒരു കൗതുകത്തോടെ ഞാൻ അതിൽ നോക്കിയിരുന്നു.
'നാണം ഇല്ലല്ലോടാ മൈരേ ഇങ്ങനെ അലക്കാൻ ' പഠനത്തിൽ ഉള്ള എന്റെ ആത്മാർത്ഥത കണ്ട് രാഹുലിന് കുരു പൊട്ടിയത് ഞാൻ മുഖം കൊടുത്തു പോലുമില്ല. രണ്ട് പീരീഡ് എത്ര വേഗം ആണ് പോയത് എന്ന് പോലും എനിക്ക് മനസിലായില്ല. അവൾക്കൊപ്പം കുറച്ചു നേരം കൂടി ചിലവഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. റീഡിങ് എഴുതുന്നതിന് ഇടയിൽ അവളുടെ കയ്യക്ഷരം ഒക്കെ ഞാൻ ശ്രദ്ധിച്ചു. ഇത്രയും വെടിപ്പായി അക്ഷരങ്ങൾ അടുക്കി വച്ചിരിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് അതിശയമായി. രണ്ട് പീരീഡ് ലാബ് എങ്ങനെ കടന്ന് പോയി എന്ന് പോലും എനിക്ക് മനസിലായില്ല. ആ സമയത്തിന് ഇടയിൽ പലതവണ അവളെന്നോട് സംസാരിച്ചിരുന്നു എങ്കിലും അവളെന്നോട് സൗഹൃദം തോന്നിക്കുന്ന രീതിയിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞങ്ങളുടെ രണ്ടിന്റെയും ഇടയിൽ ഒരു പ്രതിമ കണക്കെ രാഹുൽ പെട്ടിരിക്കുകയായിരുന്നു.
ലാബ്
💬 Comments
View all comments