0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.9K

കഴിഞ്ഞു ബ്രേക്കിന്റെ സമയം അവനായി ക്യാന്റീനിൽ ചെന്നപ്പോളാണ് കൃഷ്ണ ഇഷാനിയുടെ പേര് പറഞ്ഞു എനിക്കിട്ട് ഒന്ന് കുത്തിയത് 'പുതിയ ഗ്രൂപ്പ്‌ ഒക്കെ അടിപൊളി ആണല്ലോ'

അവളെന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല. എനിക്ക് മനസിലായില്ല എന്ന് കണ്ടപ്പോ അവൾ തന്നെ ഒരു കളിയാക്കൽ ചുവയോടെ അതെന്റെ മുഖത്ത് നോക്കി പറഞ്ഞു 'അല്ല ലാബിൽ നിങ്ങളുടെ ഗ്രൂപ്പ്‌ അടിപൊളി ആയിട്ടുണ്ടെന്ന് ' 'ഞങ്ങൾ ഒരാൾ കുറവായിരുന്നു. നോക്കിയപ്പോ അടുത്ത് അവളും. പിന്നെ പഠിക്കുന്ന ആയത് കൊണ്ട് വേറെ ഒന്നും നോക്കിയില്ല. അല്ലാതെ ഒന്നുമില്ല ' എനിക്ക് മുമ്പേ രാഹുൽ അവൾക്ക് മറുപടി കൊടുത്തു. ഞാൻ ഇഷാനി ആയി കമ്പനി ഉണ്ടാക്കുന്നതും മിണ്ടുന്നതുമൊക്കെ ബാക്കിയുള്ളവർ എന്തിനാണ് ചികയാൻ പോകുന്നത് എന്നെനിക്ക് മനസിലായില്ല.. അത്തരമൊരു കാര്യത്തിന് ഒരു വിശദീകരണമാർക്കും കൊടുക്കേണ്ട കാര്യം ഉണ്ടെന്നും എനിക്ക് തോന്നിയില്ല. എന്നാലും കൃഷ്ണയേ മുഷിപ്പിക്കണ്ട എന്ന് കരുതി ഞാൻ മറുത്തൊന്നും പറഞ്ഞില്ല. 'അവൾക്ക് എന്താ കുഴപ്പം. ആരും അവളോട് മിണ്ടുന്നതു ഒന്നും കണ്ടിട്ടില്ല ഞാൻ. അപ്പൊ ഇടക്ക് കാണുമ്പോൾ ഒരു മൈൻഡ് കൊടുക്കുന്നു എന്നെ ഉള്ളു '

കൃഷ്ണയുടെ ഒപ്പം ഉണ്ടായിരുന്ന നീതു ആണ് അതിന് എനിക്ക് മറുപടി തന്നത് 'അപ്പൊ അവളുടെ കഥകൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലെ. കൂട്ടുകാരൻ ഇതൊക്കെ പറഞ്ഞു കൊടുക്കണ്ടേ ' നീതു രാഹുലിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ഇവളുമാരുടെ സംസാരം എനിക്ക് പിടിക്കുന്നില്ല എന്ന് മനസിലാക്കി രാഹുൽ നൈസ് ആയി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് കൃഷ്ണ എന്നെ പുറകിൽ നിന്ന് വിളിച്ചത് 'വാ ഒരാളെ പരിചയപ്പെടുത്താം.

💬 Comments

View all comments