0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.9K

ചേട്ടനെ ഒന്ന് പരിചയപ്പെടുത്തണം എന്ന് കുറച്ചായി പറയുന്നു ' കൃഷ്ണ ഇപ്പോളും ഇടക്ക് എന്നെ ചേട്ടാ എന്ന് വിളിക്കുമായിരുന്നു. പലരും എന്റെ പേര് വിട്ടു റോക്കി എന്നും റോക്കി ഭായ് എന്നുമൊക്കെ വിളിക്കാൻ തുടങ്ങിയിരുന്നു. അർജുൻ എന്ന പേര് ഇവിടെ എനിക്ക് പതിയെ നഷ്ടമായി തുടങ്ങിയിരുന്നു. അവൾ എന്റെ കയ്യിൽ വന്നു പിടിച്ചോണ്ട് കാന്റീന് ഉള്ളിലെ മുറിയിലേക്ക് കയറി ചെന്നു. അവിടെ ഷോണും അവന്റെ കമ്പനിക്കാരും മേശക്ക് ചുറ്റും വട്ടം കൂടി ഇരിപ്പായിരുന്നു. അവരുടെ ഒപ്പം കൃഷ്ണയുടെ ചേച്ചി ലക്ഷ്മിയും ഉണ്ടായിരുന്നു 'ദേ ഇതാണ് ഞങ്ങളുടെ റോക്കി ഭായ് ' കൃഷ്ണ എല്ലാവർക്കും മുന്നിൽ എന്നെ വലിച്ചു നിരത്തി കൊണ്ട് പറഞ്ഞു.

'ഹായ് ബ്രോ എന്റെ പേര് ഷോൺ. ഞാനിവിടെ എം കോം ചെയ്യുന്നു' കൃഷ്ണയേ കളിയാക്കാനായി ഷോൺ ഞങ്ങൾ തമ്മിൽ ആദ്യമായ് പരിചയപ്പെടുന്ന പോലെ അഭിനയിച്ചു. ഷോണിന് പുറകെ അവിടെ ഉണ്ടായിരുന്ന മിക്കവരും അങ്ങനെ പരിചയപ്പെടുത്തിയപ്പോളാണ് തന്നെ കളിയാക്കുവാണെന്ന് കൃഷ്ണക്ക് മനസിലായത് 'അയ്യേ നിങ്ങളെ ഒന്നും പരിചയപ്പെടുത്താൻ കൊണ്ട് വന്ന അല്ല. ഞാൻ ലച്ചുവിന് പരിചയപ്പെടുത്താൻ കൊണ്ട് വന്നതാ ' ചേച്ചിയുടെ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യത്തിൽ ദേഷ്യപ്പെട്ടു കൊണ്ട് കൃഷ്ണ പറഞ്ഞു. എന്നിട്ട് രണ്ട് കസേര വലിച്ചു ലക്ഷ്മിയുടെ അടുത്തിട്ടു എന്നെയും പിടിച്ചു ഇരുത്തി. ലക്ഷ്മി എന്നെ ആദ്യമായ് കാണുന്ന പോലെ നോക്കി ചിരിച്ചു. ഒരുപക്ഷെ അവൾ എന്നെ ആദ്യാമായി ആകും ശ്രദ്ധിക്കുന്നത്. ഇതിന് മുമ്പ് തമ്മിൽ കണ്ടപ്പോൾ ഒക്കെ എനിക്ക് അവളെ അല്ലെ അറിയുള്ളായിരുന്നു.

'നൈസ് ടു മീറ്റ് യൂ റോക്കി ഭായ്. ഇവൾ മിക്കപ്പോഴും

💬 Comments

View all comments