0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.1K

എത്തിയപ്പോളാണ് അവളുടെ കാൽച്ചുവട്ടിൽ ഒരു നായ്ക്കുട്ടി വട്ടം കറങ്ങുന്നത് കണ്ടത്. അന്ന് അവൾ പേടിച്ചു ഓടി എന്റെ അടുക്കലേക്ക് വന്ന അതേ നായ്ക്കുട്ടി. ഞങ്ങളെ ഒറ്റക്കാക്കിയിട്ട് രാഹുൽ പതിയെ അവിടുന്ന് മാറി. 'ആഹാ പേടി ഒക്കെ മാറിയോ? ഒരു കുശലം പോലെ ഞാൻ അവളോട് ചോദിച്ചു

'കുറച്ചു ' മറുപടി പോലെ തന്നെ 'കുറച്ചു' മാത്രമേ അവൾ എന്തിനും മറുപടി തരൂ അവളുടെ കയ്യിൽ പൊട്ടിച്ച ഒരു ബിസ്കറ്റ് കവർ ഉണ്ടായിരുന്നു. അതിൽ നിന്ന് ഓരോന്ന് നായ്ക്ക് തിന്നാൻ കൊടുക്കുകയായിരുന്നു അവൾ. ഇടക്ക് അവളതിന് ഇങ്ങനെ ബിസ്കറ്റ് വാങ്ങി കൊടുക്കാറുണ്ട് എന്ന് അവൾ തന്നെ പറഞ്ഞു. പക്ഷെ അപ്പോളും അവളുടെ പേടി ശരിക്കും വിട്ടു മാറിയിരുന്നില്ല..

'ഹേയ് ടിങ്കു ഇവിടെ വാ ' അവളുടെ കയ്യിലിരുന്ന കവറിൽ നിന്നൊരു ബിസ്കറ്റ് എടുത്തു കൈ ഞൊടിച്ചു കൊണ്ട് ഞാൻ ആ നായ്ക്കുട്ടിയേ വിളിച്ചു

'നൂനു എന്നാണ് ഇവന്റെ പേര് ' എനിക്കും ഇഷാനിക്കും ഇടയിൽ ആദ്യമായൊരു സംഭാഷണം സ്വാഭാവികമായി ഉടലെടുക്കുകയായിരുന്നു.

'നൂനുവോ. അത് പെൺപെട്ടിക്ക് അല്ലെ ചേരുക. ഇവൻ ആൺ പട്ടിയാണ്. കമോൺ മൈ ബോയ് ' ഞാൻ നായയെ അടുത്ത് വരുത്തി അവന്റെ മുന്നിലേക്ക് ബിസ്കറ്റ് നീട്ടി. അവനത് ശാന്തമായി തിന്നു

എന്റെ പൂച്ചയുടെ പേരാണ് അത്. അവളെ ഇവിടെ മിസ്സ്‌ ചെയ്യുന്ന കൊണ്ട് ഇവനിവിടെ ആ പേര് ഇട്ടു ' അവളുടെ വീട് പാലക്കാട്‌ ആണെന്നും അവിടെ ആണ് ഈ പറഞ്ഞ നൂനു പൂച്ച ഉള്ളതെന്നും അവളെനിക്ക് പറഞ്ഞു തന്നു.. അവളുടെ വീട്ടുകാരെ പറ്റി ചെറിയൊരു

💬 Comments

View all comments