0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.1K

ചോദ്യം ഞാനിട്ടത് അവൾ വ്യക്തമല്ലാത്ത ഒരു മറുപടിയിൽ ഒതുക്കി കളഞ്ഞു. വീടിനെ പറ്റി സംസാരിക്കാൻ അവൾക്ക് താല്പര്യമില്ല എന്ന് എനിക്ക് നല്ലത് പോലെ മനസിലായി. അത് പോലെ എത്ര മറുപടികൾ എത്ര പേരോട് പറഞ്ഞിരിക്കുന്നു ഞാൻ.. ബിസ്കറ്റ് തിന്നു ശാന്തനായി ഇരിക്കുന്ന നൂനു എന്ന് ഇഷാനി വിളിക്കുന്ന നായയുടെ തലയിൽ ഞാൻ മെല്ലെ തലോടി. ഞാൻ തടവുന്നത് അവൾ വലിയ കാര്യത്തിൽ നോക്കി ഇരുന്നു 'നിനക്ക് ചെയ്യണോ? ഞാൻ അവളോട് ചോദിച്ചു. പേടി കൊണ്ട് വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടി. അത് വക വയ്ക്കാതെ ഞാൻ നൂനുവിനെ എടുത്തു ഞങ്ങൾ ഇരിക്കുന്ന വരാന്തയിൽ ഞങ്ങളുടെ ഇടയിലായി ഇരുത്തി. 'അവന്റെ തലയിൽ മുകളിലോട്ട് ഇങ്ങനെ ചെയ്തു കൊടുക്ക് ' ഞാൻ നൂനുവിന്റെ തല തടവി അവളെ കാണിച്ചു കൊടുത്തു. നായ്ക്കളെ ഇഷ്ടം അറിയിക്കുന്നത് അങ്ങനെ ആണ്. പക്ഷെ അവൾ കൈ അടുത്ത് വരെ കൊണ്ട് വന്നിട്ട് പേടിയോടെ പിൻവലിച്ചു.

'ഇങ്ങ് കൊണ്ട് വാ. ഞാൻ ചെയ്യിക്കാം ' പെട്ടന്ന് ഒരു നിമിഷത്തിൽ ഞാൻ അവളുടെ കയ്യിൽ പിടിച്ചു നൂനുവിന്റെ തലയിൽ തൊടുവിച്ചു. നായയെ തൊട്ടതിന്റെ ഷോക്കിൽ ആണോ അതോ ഞാൻ കയ്യിൽ പിടിച്ചതിന്റെ ഷോക്കിൽ ആണോ അവൾ ഒന്ന് അടിമുടി വിറച്ചത് ഞാൻ അറിഞ്ഞു. അവളുടെ കൈപ്പത്തിയിന്മേൽ എന്റെ കൈകൾ കൊണ്ട് ഞാൻ മെല്ലെ നൂനുവിന് തലയിൽ തടവി. അവളുടെ വിരലുകളുടെ സ്പർശനം കൊണ്ട് ഞാൻ ഇന്നേ വരെ അറിയാത്ത ഏതോ സുഖം അപ്പോൾ അറിഞ്ഞു. ഇന്നേ വരെ ഒരു കാമത്തിനും, ഒരു സ്ത്രീ ശരീരത്തിനും നൽകാൻ

💬 Comments

View all comments