0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.1K

മുകൾ ഭാഗം വാടകക്ക് എടുത്തിട്ടുണ്ട് അവിടെ ആണ് ഇഷാനി താമസിക്കുന്നത്. അവിടുത്തെ ഉടമസ്‌ഥ ഒരു പ്രായം ആയ സ്ത്രീ ആണ്. അവർക്ക് പൂച്ചകളെ ഇഷ്ടം അല്ല. അത് കൊണ്ടാണ് ഇഷാനിക്ക് ഇവിടെ പൂച്ചയെ വളർത്താൻ പറ്റാത്തത് റൂമിൽ വന്നപ്പോൾ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങിയ ബുക്കിന്റെ കാര്യം വിട്ടു പോയിരുന്നു. രാത്രി കിടക്കുന്നതിനു മുമ്പാണ് അത് ഓർമിച്ചത്. അപ്പോൾ തന്നെ ബാഗ് തുറന്നു അത് പുറത്തെടുത്തു. ഒരു കൊച്ചു കുട്ടിയെ പോലെ വൃത്തിയായി ബുക്കുകൾ സൂക്ഷിക്കുന്ന ആളാണ് ഇഷാനി എന്ന് തോന്നി. തിരിച്ചു കൊടുക്കുമ്പോ ഒളിവും ചളുക്കും ഒക്കെ ഉണ്ടെങ്കിൽ അവൾക്കെന്നോട് മതിപ്പ് പോകുമെന്ന് ഞാൻ ആലോചിച്ചു. അത് കൊണ്ട് ശ്രദ്ധിച്ചു ഞാൻ ആ ബുക്ക്‌ തുറന്നു.

"ഇഷാനി ചന്ദ്രൻ" എന്ന് മനോഹരമായ കൈപ്പടയിൽ എഴുതിയ അവളുടെ പേരിൽ ഒരുപാട് നേരം ഞാൻ നോക്കിയിരുന്നു. സങ്കല്പത്തിൽ ആ പേരിനപ്പുറം എന്റെ പേരൊക്കെ കൂട്ടി ചേർത്ത് ഞാൻ ചേർച്ച പരിശോധിച്ചു.. ഇഷാനി അർജുൻ - അത്ര മോശം ഒന്നുമല്ല താളുകൾ മറിച്ചു ഞാൻ അവളുടെ കയ്യക്ഷരം ശ്രദ്ധിച്ചു. നല്ല കയ്യക്ഷരം ഉള്ളവർക്ക് നല്ല സ്വഭാവം ആയിരിക്കും എന്നോ മറ്റോ കേട്ടിട്ടുണ്ട്. അപ്പൊ അവളും ഒരു നല്ല കുട്ടി ആയിരിക്കും. അവളെപ്പറ്റി എല്ലാവരിൽ നിന്നും കേട്ട മോശം കാര്യങ്ങൾക്ക് എല്ലാം എതിരായി ഞാൻ ആ കയ്യക്ഷരത്തെ കൂട്ടു പിടിച്ചു എന്ന് കരുതാം. സത്യത്തിൽ എനിക്ക് എഴുതാൻ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റാൻ വേണ്ടി മാത്രം ആണ് ബുക്ക്‌ വാങ്ങിച്ചോണ്ട് വന്നത്. രാവിലെ ബുക്ക്‌ എടുത്തു

💬 Comments

View all comments