0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.1K

വയ്ക്കുന്ന കാര്യം ഓർത്തെങ്കിലും ഞാൻ മനഃപൂർവം അത് എടുത്തില്ല. ഉച്ചക്ക് മുമ്പുള്ള പീരീഡ് ആയിരുന്നു രേണുവിന്റെത്. രാവിലെ ക്ലാസ്സിൽ വന്നപ്പോൾ മുതൽ മൂലയ്ക്ക് ഇരുന്ന് ഇഷാനി എന്നെ നോക്കുന്നുണ്ട്. അത് ബുക്ക്‌ കൊണ്ട് വന്നോ എന്നറിയാൻ ആണെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ അവളുടെ കണ്ണുകൾക്ക് പിടി കൊടുക്കാതെ തിരിഞ്ഞു ഇരുന്ന് അവസാനം ഞാനായി ബുക്ക്‌ തരില്ല എന്ന് മനസിലാക്കിയാവണം അവൾ മെല്ലെ ഞാൻ ഇരിക്കുന്ന സീറ്റിന് അടുത്തേക്ക് വന്നു. അവൾ വരുന്ന കണ്ടു ആഷിക്ക് എന്റെ കാലിൽ തട്ടി സിഗ്നൽ തന്നിരുന്നു. ഞാൻ അപ്പോൾ അവളെന്റെ പുറകിൽ നിൽക്കുന്നത് കണ്ടിട്ടേ ഇല്ലെന്ന രീതിയിൽ ഇരുന്നു. ചേട്ടാ എന്ന് അവൾ മൂന്നോ നാലോ തവണ വിളിച്ചു കഴിഞ്ഞാണ് അവളവിടെ നിൽക്കുന്നത് ആദ്യമായി കണ്ടത് പോലെ ഞാൻ അഭിനയിച്ചു അങ്ങോട്ട് തിരിഞ്ഞത്. ഞാൻ കാര്യം മനസിലാകാത്ത പോലെ അഭിനയിച്ചപ്പോൾ അവൾക്ക് വാ തുറന്നു ചോദിക്കേണ്ടി വന്നു

'നോട്ട് എഴുതാൻ വാങ്ങിയിരുന്നു '

'ആരുടെ നോട്ട്? ഞാൻ ചെറിയ നമ്പർ ഇറക്കി

'എന്റെ. ചേട്ടൻ ഇന്നലെ വൈകിട്ട് എഴുതാൻ ഉണ്ടന്ന് പറഞ്ഞു വാങ്ങിച്ചിരുന്നു '

'ഓ ശരിയാ.. ഞാൻ അത് എടുക്കാൻ വിട്ടു പോയി ' ഞാൻ ഒരു കള്ളത്തരം അടിച്ചു. അവളുടെ മുഖത്ത് ഒരു താല്പര്യക്കുറവ് തോന്നി. പക്ഷെ ഒന്നും മിണ്ടാതെ അവൾ തിരിച്ചു പോയി. രണ്ട് ദിവസം കൂടെ ഞാൻ അവളെ ഇങ്ങനെ ഇട്ടു കളിപ്പിച്ചു. അവസാനം അവൾ എന്നോട് ശരിക്കും ദേഷ്യപ്പെടുമെന്ന് എനിക്ക് തോന്നി. പക്ഷെ എന്തോ അത് ഉണ്ടായില്ല 'നീ ഒരു കാര്യം ചെയ്യൂ.

💬 Comments

View all comments