Chapter Title : റോക്കി [സാത്യകി]
രാവിലെ എന്നെ ഒന്ന് വിളിച്ചു ഓർമിപ്പിക്ക് നോട്ട് എടുക്കുന്ന കാര്യം ' അവളുടെ നമ്പർ കിട്ടാനായി ഞാൻ ഇറക്കിയ ഒരു നമ്പർ ആയിരുന്നു അത് 'നിന്റെ ഫോൺ ഇങ്ങ് താ ' ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി എന്റെ നമ്പർ അതിൽ ടൈപ്പ് ചെയ്തു കാൾ വിട്ടു. എന്റെ ഫോൺ റിങ് ചെയ്തു തുടങ്ങിയപ്പോൾ ഞാൻ ഫോൺ കട്ട് ആക്കി. ഞാൻ മനഃപൂർവം നമ്പർ വാങ്ങിയത് ആണെന്ന് അവൾക്ക് മനസിലായത് പോലെ തോന്നി. എന്തായാലും അവളുടെ ആവശ്യമല്ലേ, അവൾ വിളിക്കും എന്ന് ഉറപ്പായിരുന്നു
അത് പോലെ തന്നെ സംഭവിച്ചു. ഒരു 8 മണി ഒക്കെ കഴിഞ്ഞു ആയിരിന്നു അവളുടെ കാൾ വന്നത്. കാൾ എടുത്തു അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്കെന്തോ പണ്ട് ചാനലിൽ ഇഷ്ടഗാനം അപ്രതീക്ഷിതമായി കേട്ട ഫീൽ ആയിരുന്നു. ഫോണിൽ അവളുടെ ശബ്ദം കേൾക്കാൻ ഒരു വല്ലാത്ത കൗതുകം ഉണ്ടായിരുന്നു. നോട്ട് മറക്കരുത് എന്നല്ലാതെ അവൾ വേറെയൊന്നും എന്നോട് പറഞ്ഞില്ല. അവൾ പറഞ്ഞത് കൊണ്ട് വേറെന്ത് മറന്നാലും ഞാൻ അന്ന് അത് മറക്കില്ലായിരുന്നു. അങ്ങനെ അവളുടെ ബുക്കും ബാഗിൽ ഇട്ടു ബൈക്കിൽ കോളേജിലേക്ക് കേറിയതും ഷാഹിന എന്റെ വണ്ടിക്ക് വട്ടം ചാടി. 'ചേട്ടാ എന്നെ ഫോട്ടോസ്റ്റാറ്റ് കട വരെ ഒന്ന് കൊണ്ട് പോകുമോ.. എന്റെ പേഴ്സ് ഞാൻ അവിടെ വച്ചു മറന്നു '
കോളേജിന് എതിർ വശമുള്ള ബിൽഡിങ്ലാണ് ഫോട്ടോസ്റ്റാറ്റ് കട. അതിന് തൊട്ട് താഴെ ഒരു ബേക്കറിയും ഉണ്ട്. എന്തായാലും അവളെ അവിടെ വരെ പെട്ടന്ന് ഇറക്കാമെന്നോർത്ത് ഞാൻ സമ്മതിച്ചു.
💬 Comments
View all comments