Chapter Title : റോക്കി [സാത്യകി]
ഞാൻ ഇരിക്കുന്നിടത്തേക്ക് വന്നത്. കൃഷ്ണ വന്നു എന്റെയടുത്തു ഇരിക്കുന്നത് കണ്ടു തൊട്ടടുത്തു വരെ വന്ന ഇഷാനി റിവേഴ്സ് ഇട്ടത് പോലെ തിരിഞ്ഞു നടന്നു. കൃഷ്ണ പക്ഷെ അവളെ ശ്രദ്ധിച്ചില്ല 'എവിടെക്കെ പോയി? കൃഷ്ണ എന്നോട് ചോദിച്ചു
'എവിടെ പോകാൻ? എനിക്ക് അവളുടെ ചോദ്യം മനസിലായില്ല
'അവളുടെ കൂടെ. അവളുടെ പേഴ്സ് തപ്പി '
'ആ അത് ഞങ്ങൾ സ്റ്റാൻഡിനു അടുത്തുള്ള കട വരെ പോയി. അവിടെ ഉണ്ടായിരുന്നു.' ഞാൻ കൃഷ്ണയോട് പറഞ്ഞു
'തേങ്ങയാണ്. അവളുടെ പേഴ്സ് ഒന്നും മറന്നു വച്ചിട്ടില്ല. അവൾ ഒരു നമ്പർ ഇട്ടതാ നിങ്ങളുടെ കൂടെ കറങ്ങാൻ ' കൃഷ്ണ ഇതൊക്കെ എങ്ങനെ മനസിലാക്കി. എനിക്ക് അത് മനസിലായില്ല 'ഇനി അവൾ അങ്ങനെ ഓരോ ഉടായിപ്പ് പറഞ്ഞു വരില്ല. അത് ഞാൻ നോക്കിക്കൊള്ളാം ' കൃഷ്ണ എനിക്കൊരു ഉറപ്പ് നൽകിയിട്ടു അവിടുന്ന് എണീറ്റ് പോയി. കൃഷ്ണ പോയി കുറച്ചു നേരം കഴിഞ്ഞു ഇഷാനി പതിയെ എന്റെ അടുത്ത് വന്നു. ഞാൻ ബാഗിൽ നിന്ന് അവളുടെ നോട്ട് എടുത്തു കയ്യിൽ കൊടുത്തു. നോട്ട് വാങ്ങി അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ബുക്ക് മറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവളവിടെ സ്റ്റോപ്പ് ആയി നിന്നു. എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി
'ഇത്രയും ദിവസത്തെ നോട്ട് എഴുതിയോ?
'പിന്നെ എഴുതണ്ടേ. ഞാൻ മറന്നു പോയത് കൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതല്ലോ ' ഞാൻ വളരെ വിനയത്തോടെ പറഞ്ഞു
'അയ്യോ അതൊന്നും വേണ്ടായിരുന്നു. ഞാൻ എഴുതിയേനെ ' ഇഷാനി പറഞ്ഞു
'എന്റെ കയ്യക്ഷരം നിന്റെ പോലെ അത്ര കിടുവൊന്നും അല്ല. അഡ്ജസ്റ്റ് ചെയ്യണം
💬 Comments
View all comments