0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.2K

ചിലവാ. രണ്ട് ഷേക്ക്‌ അടിക്കാം നമുക്ക് കോളേജിന് വെളിയിലെ നന്ദൂസ് ബേക്കറിയിൽ നിന്ന് '

'ഷേക്ക്‌ ഒക്കെ ആണോ ചോദിക്കുന്നെ. എവിടേലും ചുമ്മ പോവായിരുന്നു. ക്ലാസ്സിൽ പോകാൻ ബോർ ആകുന്നു. ' എന്റെ ഒരൊറ്റ "യെസ്" വീണാൽ ഇന്ന് വൈകിട്ട് ഇവളുടെ മുലക്കിടയിൽ എനിക്ക് അന്തിയുറങ്ങാം. പക്ഷെ ഞാനെന്തോ ഒരു കാമ മൂഡിൽ അല്ല കുറച്ചു ദിവസം ആയിട്ട്. ഷാഹിനയേ ഞാൻ മാക്സിമം ഒഴിവാക്കി വിടുകയായിരുന്നു ഇതിപ്പോ അവൾ ഇങ്ങോട്ട് കേറി കളിച്ചു. എന്തെങ്കിലും പറഞ്ഞു ഊരണം. 'അപ്പൊ ക്ലാസ്സ്‌ ഇല്ലെ. ക്ലാസ്സിൽ കേറണ്ടേ ' ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചു. അതിന് ചെറിയ ദേഷ്യത്തോടെ അവൾ തിരിച്ചു പറഞ്ഞു 'ഓ എല്ലാ ക്ലാസ്സിലും മുടങ്ങാതെ കേറുന്ന ആൾ ആണല്ലോ അല്ലെ '

'അതല്ല എന്റെ കയ്യിൽ ഇഷാനിയുടെ നോട്ട് ഉണ്ടായിരുന്നു. അത് കൊടുക്കണം. അത്യാവശ്യം ആണ് ' എന്റെ മറുപടിയിലെ താല്പര്യക്കുറവ് ഷാഹിന മനസിലാക്കി. ആ എങ്കിൽ പോകാമെന്നു ഉദാസീനതയോടെ പറഞ്ഞിട്ട് അവൾ ബൈക്കിനു പിന്നിൽ കയറി. അവളെന്റെ പിന്നിൽ കയറിയത് ആരും കണ്ടു കാണില്ല എന്ന് ധരിച്ചാണ് ഞാൻ ക്ലാസ്സിലേക്ക് ചെന്നത്. പക്ഷെ ഞങ്ങളെ കണ്ട ഉടനെ തന്നെ ഒരു കളിയാക്കിയ രീതിയിൽ കൃഷ്ണ അവളോട് ചോദിച്ചു 'നിന്റെ പേഴ്സ് കിട്ടിയോ ഷാഹിന?

'ആ കിട്ടി ' പെട്ടന്ന് മറുപടി പറഞ്ഞു കൃഷ്ണക്ക് മുഖം കൊടുക്കാതെ ഷാഹിന തല താഴ്ത്തി ഇരിക്കുന്നിടത്തേക്ക് പോയി. ഞാൻ വന്നു ഏറ്റവും പുറകിൽ ഇരുന്നപ്പോൾ ഇഷാനി മെല്ലെ എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു. അപ്പൊ തന്നെയാണ് കൃഷ്ണയും എഴുന്നേറ്റ്

💬 Comments

View all comments