Chapter Title : റോക്കി [സാത്യകി]
ഓർത്തത്. ആ ശ്രമം വിജയം കണ്ടു. എന്നാൽ ഇഷാനി എന്ന പേരല്ല എനിക്കവിടെ കാണാൻ സാധിച്ചത്
"കാ പി " എന്നായിരുന്നു ആ ഫേസ്ബുക് ഐഡിയുടെ പേര്. പ്രൊഫൈൽ പിക് ഏതോ ചിലങ്ക കെട്ടിയ പെണ്ണിന്റെ കാലാണ്. അത് ഇഷാനിയുടെ ആണെന്ന് എനിക്ക് തോന്നിയില്ല. പണ്ട് പെൺകുട്ടികൾ ഐഡിയിൽ പൂമ്പാറ്റ ഒക്കെ പോലെ ഇട്ടിരുന്ന ഒരുപാട് പ്രൊഫൈൽ പിക്കുകളിൽ ഒന്നായാണ് എനിക്ക് ഈ ചിത്രത്തെയും തോന്നിയത്. പ്രൊഫൈൽ ഓപ്പൺ ആക്കി നോക്കിയപ്പോൾ എനിക്ക് അധികം വിവരങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. ഇത് ഇഷാനി തന്നെ ആണോന്ന് ഉറപ്പിക്കാൻ വഴിയില്ല. അക്കൗണ്ട് ഒരുപാട് നാളായി ഉപയോഗിക്കാത്തത് പോലെ തോന്നി. അവസാനം ഒരു പോസ്റ്റ് ഇട്ടത് തന്നെ വർഷങ്ങൾ മുമ്പാണ്. ഞാൻ പക്ഷെ ശ്രമം ഉപേക്ഷിച്ചില്ല. ആ പോസ്റ്റിൽ ലൈക് ഇട്ടവരെയും കമന്റ് ചെയ്തവരെയും ഒക്കെ ഞാൻ നിരീക്ഷിച്ചു. അധികം ലൈക് ഇല്ലാത്തത് കൊണ്ട് അത് വലിയ മിനക്കേട് ആയി തോന്നിയില്ല. അങ്ങനെ പലരുടെയും അക്കൗണ്ട് കയറി നോക്കിയപ്പോൾ മിക്കവരും പാലക്കാട് ആണ്. അപ്പൊ ഇത് അവളുടെ അക്കൗണ്ട് തന്നെ ആകാൻ ആണ് സാധ്യത. വീണ്ടും പഴയ പോസ്റ്റുകൾ തപ്പി പോയി ചെന്നത് പാർവതി എന്നൊരാളുടെ അക്കൗണ്ട് ലാണ്. ആളൊരു പാട്ടുകാരി ആണ്. അത്യാവശ്യം പാടുന്ന വീഡിയോ ഒക്കെ ഇട്ടിട്ടുണ്ട്. അങ്ങനെ പലതും കണ്ട വഴിക്കാണ് അവൾ പാടുന്ന വീഡിയോയിൽ മറ്റൊരാൾ വയലിൻ വായിക്കുന്നത് കണ്ടത്. വീഡിയോ വയലിൻ മാത്രം സൂം ചെയ്താണ് ഇരിക്കുന്നത്. ശബ്ദം പാർവതിയുടേത് തന്നെ എന്ന് തോന്നി. പക്ഷെ വയലിൻ വായിക്കുന്ന ആ കൈകൾ... ആ
💬 Comments
View all comments