Chapter Title : റോക്കി [സാത്യകി]
നിറം, ആ നീളം, കൈകളിൽ കിടക്കുന്ന രുദ്രാക്ഷത്തിന്റെ ബ്രേസ്-ലേറ്റ്.. എനിക്ക് ഒരുപാട് സംശയിക്കേണ്ടി വന്നില്ല അത് ഇഷാനി തന്നെ. ഞാൻ തിരിച്ചു അവളുടെ അക്കൗണ്ട്ൽ നോക്കിയപ്പോൾ ചിത്രങ്ങളുടെ കൂട്ടത്തിൽ ആ വയലിനും ഉണ്ട്. ഹോ അപ്പൊ അവളൊരു കലാകാരി ആണ്. അതോർത്തപ്പോ എനിക്ക് തന്നെ ഒരു അഭിമാനം തോന്നി. എന്തിനെന്നു മാത്രം ചോദിക്കരുത്. പിറ്റേന്ന് ലഞ്ച് ബ്രേക്ക് നാണ് എനിക്കവളെ ഒറ്റക്ക് കിട്ടിയത്. ഫുഡ് കഴിച്ചു കഴിഞ്ഞു ചിലപ്പോൾ അവൾ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന്റെ ഏറ്റവും മുകളിൽ പോയി ഇരിക്കാറുണ്ട്. ആ നിലയിൽ ക്ലാസുകൾ ഇല്ലാത്തതിനാൽ നല്ല നിശബ്ദത ഉണ്ടാകും. മാത്രം അല്ല കുറച്ചു ഓപ്പൺ ആയി കിടക്കുന്നത് കൊണ്ട് നല്ല കാറ്റും കാണും. എന്നെ പോലെ ഉള്ളവർക്ക് ഉറങ്ങാനും ഇഷാനിയെ പോലെ ഉള്ളവർക്കു ബുക്ക് വായിക്കാനും പറ്റിയ സ്ഥലം. രാഹുലിന്റെയും ആഷിക്കിന്റെയും കണ്ണ് വെട്ടിച്ചു ഞാൻ അവൾ ഇരിക്കുന്ന ആ നിലയിലേക്ക് ചെന്നു. ഞാൻ വരുന്ന കാല്പെരുമാറ്റം കേട്ട് അവൾ ഇരിക്കുന്നിടത്ത് നിന്ന് പെട്ടന്ന് തിരിഞ്ഞു നോക്കി. സാധാരണ ഇവിടെ അങ്ങനെ ആരും വരാറില്ല. ഞാൻ വന്നപ്പോ എന്റെ പ്രൈവസി നഷ്ടമാകാതെ ഇരിക്കാനാണോ അതോ അവൾക്ക് എന്റെ അടുത്ത് നിന്നും പോകാൻ വേണ്ടി ആണോ അവൾ എഴുന്നേറ്റു. അവിടെ ഇരുന്നോളാൻ ഞാൻ ആംഗ്യം കാണിച്ചപ്പോൾ ഒരു മടിയോടെ അവൾ അവിടെ തന്നെ ഇരുന്നു. എന്റെ ക്ലാസിൽ ഞാൻ മാത്രമേ അവളോട് അങ്ങോട്ട് കയറി മിണ്ടുന്നതു ഞാൻ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ഒരുപക്ഷെ അവൾക്ക് ഞാനൊരു ശല്യം ആയിരിക്കും. എന്തായാലും അവളെ ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുക എന്നതായിരുന്നു എന്റെ
💬 Comments
View all comments