0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.5K

തീരുമാനം

മനസിൽ തോന്നിയ എന്തൊക്കെയോ ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നു. അവളതൊക്കെ മനസില്ലാ മനസോടെ കേട്ടോണ്ട് ഇരുന്നു. അങ്ങനെ എന്റെ സംസാരത്തിൽ ഒന്നും താല്പര്യം കാണിക്കാതെ ഇരുന്ന അവളിലേക്ക് ഞാൻ നൈസ് ആയി ഒരു ചോദ്യം എറിഞ്ഞു 'തനിക്ക് കാപ്പി ഇഷ്ടം ആണോ?

ഇതൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നത് എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. എന്നിട്ട് ആണെന്നുള്ള അർഥത്തിൽ തല കുനുക്കി

'ഭയങ്കര ഇഷ്ടം ആണോ? ഞാൻ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു

'അങ്ങനെ ഒന്നുമില്ല. കുടിക്കാറുണ്ട് ഇഷ്ടം ആണ് ' അങ്ങനെ ഒന്നുമില്ല? പിന്നെ എന്തിനായിരിക്കും അവൾ അക്കൗണ്ട് ന് ആ പേര് വച്ചത്. ഒരു മൈരും മനസിലാകുന്നില്ല. ഇനി മൂലംകുഴിയിൽ സഹദേവൻ മൂസ ആയത് പോലെ 'കാ പി' എന്തിന്റെ എങ്കിലും ഷോർട് ഫോം ആയിരിക്കുമോ? ഞാൻ ചിന്തിച്ചു തുടങ്ങി. 'കാമ പിശാച്' അതാണ് ആദ്യം ഓർമയിൽ എത്തിയത്. ശ്ശേ അതായി അവൾക്കല്ലല്ലോ എനിക്കല്ലേ ബന്ധം. ഞാൻ വീണ്ടും ആലോചിച്ചു കൂട്ടി. പക്ഷെ അവളായി ബന്ധം തോന്നുന്ന ഒന്നും എനിക്ക് കിട്ടിയില്ല. എങ്കിൽ പിന്നെ നേരിട്ട് ചോദിച്ചു കളയാം 'തനിക്കു വയലിൻ ഇഷ്ടം ആണോ?

ആ ചോദ്യത്തിൽ അവളൊന്നു അമ്പരന്ന പോലെ തോന്നി. 'ആ ഇഷ്ടം ആണ് '

'വയലിൻ വായിക്കാൻ അറിയുമോ?

'കുറച്ചൊക്കെ ' കുറച്ചോ. ഇതിനെ കുറിച്ച് വലിയ അറിവുള്ള ആളല്ല ഞാനെങ്കിലും ഒരാൾ വയലിൻ വായിക്കുന്നത് കേട്ടാൽ അയാൾ പണി അറിയുന്ന ആളാണോ എന്നൊക്കെ എനിക്ക് പറയാൻ കഴിയുമായിരുന്നു. ഇഷാനി വീഡിയയിൽ വായിച്ചത് കേൾക്കാൻ ഒക്കെ നല്ല രസമുണ്ടായിരുന്നു. അവളുടെ

💬 Comments

View all comments