0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.5K

വിരലുകൾ വയലിൻ കമ്പികളിൽ വേഗതയിൽ മുട്ടിച്ചു കൊണ്ടിരുന്നത് വളരെ ആവേശത്തോടെ ഒരു നൂറു തവണ എങ്കിലും ഞാൻ ഇന്നലെ കണ്ട് കാണണം. നൂറ്റിയൊന്നാമത്തെ തവണ കാണാനായി ഞാൻ അവളുടെ മുന്നിൽ വച്ചു തന്നെ വിഡിയോ പ്ലേ ചെയ്തു. വീഡിയോ പ്ലേ ചെയ്തു വയലിന്റെയും പാടുന്ന ആളിന്റെയും ശബ്ദം കേട്ടതും ചാടിയെഴുന്നേറ്റ് അവളെന്റെ അടുത്ത് വന്നു എന്റെ ഫോണിലേക്ക് നോക്കി. 'അയ്യോ ഇതെങ്ങനെ കിട്ടി?

'ഇത് നീയാണോ ' മുഖം ഇല്ലാത്ത ആ വീഡിയോ കാണിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു. ആണെന്ന് അവൾ പറയാതെ തന്നെ അവളുടെ ശരീരഭാഷയിൽ നിന്നും അവളാണ് അതെന്ന് എനിക്ക് ഉറപ്പായി.. 'താനാള് കൊള്ളാല്ലോ. ഈ കഴിവ് ഒക്കെ ഉണ്ടായിട്ടാണോ ഇവിടെ പതുങ്ങി ഇരുന്നത് ' ഞാൻ ഫോണുമായി തിരിച്ചു ക്ലാസ്സിലേക്ക് നടന്നു. പടവുകൾ ഇറങ്ങി വന്നപ്പോളാണ് ഫാത്തിമയും ഗ്യാങ്ങും അവിടെ നിൽക്കുന്നത് കണ്ടത്. 'പാത്തുമ്മ...' ഞാൻ ഉറക്കെ വിളിച്ചു. അവൾ തിരിഞ്ഞു എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.. കോണിയുടെ മുകളിലേക്ക് തിരിയുന്ന പടവിൽ ഇഷാനി ഉണ്ടായിരുന്നു. പക്ഷെ അവർക്ക് താഴോട്ടുള്ള പടവിൽ നിൽക്കുന്ന എന്നെ മാത്രമേ കാണാൻ കഴിയുകയുള്ളു. ഞാൻ ഫോണിലെ വീഡിയോ എടുത്തു അവരുടെ നേർക്ക് നടക്കാൻ തുടങ്ങവേ എന്റെ കൈകളിൽ ഇഷാനി കയറി പിടിച്ചു. വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടിയിട്ട് പെട്ടന്ന് തന്നെ കൈ വലിച്ചു. അപ്പോൾ ഫാത്തിമ നടന്നു എന്റെ അടുത്ത് വന്നിരുന്നു. അവൾ കാണാതെ ഇഷാനി പെട്ടന്ന് മാറി പോയി. ഫാത്തിമയുടെ ഒപ്പം എപ്പോളും കാണുന്ന അവളുടെ കൂട്ടുകാരികളായ തസ്‌നിയും അഞ്ജനയും ഉണ്ടായിരുന്നു. ഈ

💬 Comments

View all comments