Chapter Title : റോക്കി [സാത്യകി]
മൂവർ സംഘം എപ്പോളും ഒരുമിച്ചേ പ്രത്യക്ഷപ്പെടാറുള്ളു. ക്ലാസ്സിൽ വരുന്നത് ഒരുമിച്ച്, തിരിച്ചു പോകുന്നത് ഒരുമിച്ച്, കഴിക്കുന്നത് ഒരുമിച്ച്, പെടുക്കാൻ പോകുന്നത് വരെ ഒരുമിച്ച്.. മൂന്ന് പേരും ഞാനെന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയാണ്. എന്തെങ്കിലും പറയണമല്ലോ.... 'കഴിച്ചോ? പെട്ടന്ന് അതേ നാവിൽ വന്നുള്ളൂ..
'ആ കഴിച്ചല്ലോ ' മൂന്ന് പേരും ഒരുപോലെ സംശയത്തോടെ മറുപടി തന്നു
'ആഷിക്കിനെ കണ്ടാരുന്നോ? ആ ചോദ്യത്തിൽ ഫാത്തിമ മാത്രം എന്നെ നോക്കി മുഖം ചുവപ്പിച്ചു. ബാക്കി രണ്ടും ഞാൻ കളിയാക്കിയത് ആണെന്ന മട്ടിൽ ചിരിയടക്കി നിന്നു
'എനിക്കെങ്ങനെ അറിയാം. എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ പറയാനാണ് ' ഒരു ചെറു ദേഷ്യത്തോടെ എന്നോട് അങ്ങനെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു. ആഷിക്ക് ഫസ്റ്റ് ഇയർ തൊട്ട് പുറകെ നടക്കുന്ന പെണ്ണാണ് ഫാത്തിമ. അവളാണേൽ അവനെ കാണുമ്പോൾ തന്നെ മുഖം വീർപ്പിക്കും. എന്റെ ഒരു നിരീക്ഷണത്തിൽ അവൾക്ക് അവനോടൊരു ചാഞ്ചാട്ടമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ എന്തോ ഒന്ന് അവളെ ഉൾവലിക്കുന്നുമുണ്ട്. അത് ചിലപ്പോൾ അവളുടെ കൂട്ടുകാരികൾ ആകാം. മൂന്നും സിംഗിൾ പസങ്ക ആയത് കൊണ്ട് ഒരുത്തി മാത്രം പുഷ്പിക്കാൻ ബാക്കി രണ്ടും സമ്മതിക്കാഞ്ഞത് ആകണം കാരണം. എന്തായാലും അവളെ ഒന്ന് എരിവ് കേറ്റിയിട്ട് ഞാൻ വീണ്ടും ഇഷാനിയുടെ അടുത്ത് ചെന്നു ഇരുന്നു. ഞാൻ വീഡിയോ അവർക്ക് കാണിച്ചു കൊടുക്കാഞ്ഞതിന്റെ ആശ്വാസം അവളിൽ ഉണ്ടായിരുന്നു. അങ്ങനെ ആശ്വസിക്കാൻ വരട്ടെ മോളെ... 'അതെന്താ അവരെ കാണിക്കരുത് എന്ന് നിനക്ക് നിർബന്ധം? ഞാൻ ഇഷാനിയോട് ചോദിച്ചു.
'ഇതെങ്ങനെ ചേട്ടന് കിട്ടി.? ഇത് പഴയ വീഡിയോ ആണല്ലോ.' എന്റെ ചോദ്യത്തിന്
💬 Comments
View all comments