0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.5K

ആയിരുന്നില്ല അവൾ മറുപടി പറഞ്ഞത് 'നീ ചോദിച്ചതിന് ഉത്തരം പറ. അവരൊക്കെ അറിഞ്ഞാൽ എന്താ '

'അറിയണ്ട.' അറുത്തു മുറിച്ച പോലെ ഇഷാനിയുടെ മറുപടി വന്നു. അപ്പൊ എനിക്കും ചെറുതായ് വാശി കൂടി. 'ഇത് ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാൻ പോകുവാ എന്തായാലും. നിനക്ക് കുറച്ചു ഫാൻസ്‌ ഉണ്ടാകട്ടെ ' ഞാൻ വീഡിയോ ഷെയർ ചെയ്യാനായി വാട്സ്ആപ്പ് ഓൺ ആക്കി

'വേണ്ട. അതൊന്നും ഷെയർ ചെയ്യണ്ട '

'അതെന്താ ചെയ്യേണ്ടത്തത് '

മൗനം ആയിരുന്നു ഉത്തരം. അത് മതിയാകാതെ വന്നപ്പോൾ ഞാൻ ഗ്രൂപ്പ് ഓപ്പൺ ആക്കി വീഡിയോ സെലക്ട്‌ ചെയ്തു. അത് കണ്ടതും അവൾ പെട്ടന്ന് എന്റെ കൈയിൽ കയറി വീണ്ടും പിടിച്ചു. കയ്യിൽ പിടിക്കുന്നതിന് ഇടയിൽ അവളുടെ കൈ തട്ടി എന്റെ ഫോൺ താഴേക്ക് വീണു. പക്ഷെ എന്തോ ഭാഗ്യത്തിന് ഫോൺ വന്നു വീണത് എന്റെ ഷൂസിൽ ആയിരുന്നു. അത് കൊണ്ട് പോറലൊന്നും വീണിരുന്നില്ല ഫോണിൽ. ഫോൺ താഴെ നിന്ന് എടുത്തു 'സോറി. ഞാൻ... എന്റെ കൈ.... അറിയാതെ... സോറി.....' എന്ത് പറയണം എന്നറിയാതെ ഇഷാനി കുഴങ്ങി പെട്ടന്ന് ഒരു ദേഷ്യത്തിലെന്ന പോലെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. ഹൂഡി ഒരല്പം തെറുത്തു കേറ്റി വച്ച അവളുടെ കൈത്തണ്ടയിൽ ഞാൻ ബലമായി പിടിച്ചു. ഞാൻ ദേഷ്യപ്പെടുമെന്നത് ഓർത്താവണം അവളുടെ കണ്ണൊക്കെ നിറഞ്ഞത് പോലെ എനിക്ക് തോന്നി. കയ്യിൽ പിടിച്ചു വലിച്ചു അവളെ എന്റെ അടുത്തേക്ക് നിർത്തി ഞാൻ കുറച്ചു ദേഷ്യം അഭിനയിച്ചു ചോദിച്ചു

'സോറി പറഞ്ഞാൽ തീർന്നോ.. ഇപ്പോൾ ഫോൺ പൊട്ടിയേനെല്ലോ...?

മറുപടി ഒന്നുമില്ല.

💬 Comments

View all comments