0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.5K

എന്റെ ദേഷ്യം കണ്ടു കിളി പോയി നിൽക്കുകയാണ് പാവം.. അവളുടെ കയ്യിൽ പിടിച്ചു കണ്ണിൽ നോക്കി നിക്കുന്ന ആ നിമിഷത്തിൽ ഇത് വരെ തോന്നാത്ത എന്തോ അനുഭൂതി എന്റെ ശരീരത്തിൽ ഉണ്ടാവുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരുതരം രോമാഞ്ചം പോലെയാണ് എനിക്കത് ആദ്യം ഫീൽ ചെയ്തത്. എന്റെ കൈ അവളുടെ കയ്യിൽ കൂടുതൽ ബലത്തിൽ മുറുകി. അവളുടെ ശരീരപ്രകൃതി കണ്ടിട്ട് ഒരു മെലിഞ്ഞ കുട്ടി ആയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അവളുടെ കൈകളുടെ മാര്‍ദവം എന്നെ അത്ഭുതപ്പെടുത്തി. കൈ മുറുക്കെ അമർത്തിയിട്ട് പോലും എല്ല് കൊള്ളാതെ ഒരു പഞ്ഞി പോലെ അമങ്ങുക ആണ് അവളുടെ കൈകൾ. അവളുടെ ശ്രദ്ധ കയ്യിൽ നിന്നും മാറ്റാൻ ഞാൻ അവളോട് വീണ്ടും ചോദിച്ചു

'എന്താ നിന്റെ വീഡിയോ ഗ്രൂപ്പിൽ ഇട്ടാൽ..? എന്താ എല്ലാവരും കണ്ടാൽ പ്രശ്നം..?

ഒന്ന് മടിച്ചു നിന്നതിനു ശേഷം അവൾ എന്റെ മുഖത്ത് നോക്കി ഉത്തരം തന്നു

'എന്നെ കളിയാക്കും '

ഇത്ര നന്നായി വയലിൻ വായിച്ചതിനു ഇവളെ കളിയാക്കാനോ..? അത്രക്ക് കലാഹൃദയം ഇല്ലാത്തവർ എന്റെ ക്ലാസ്സിൽ ഉണ്ടോ.. ഞാൻ ആലോചിച്ചു. അവളോട് ഇത് വരെ ആരും സൗഹൃദപരമായി ഒരിക്കൽ പോലും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല. ഞാൻ കേട്ട പല കഥകളും അതിനൊരു കാരണം ആണ്. ഞാൻ കേൾക്കാത്ത എന്തെങ്കിലും കഥ കാരണം ആകും അവളിപ്പോ ഇങ്ങനെ പറയുന്നതും.

'ഈ കാപ്പി എന്ന ഐഡി നിന്റെ അല്ലെ?

എനിക്കെവിടെ നിന്നാണ് വീഡിയോ കിട്ടിയത് എന്ന് ഇപ്പോ അവൾക്ക് മനസിലായിക്കാണും. ഐഡി അവളുടെ തന്നെ എന്ന അർഥത്തിൽ അവൾ തല കുനുക്കി

💬 Comments

View all comments