Chapter Title : റോക്കി [സാത്യകി]
വച്ചു എനിക്കിട്ട് എറിഞ്ഞപ്പോളാണ് എനിക്ക് തീർച്ച ആയത്. എന്നിട്ടും ഞാൻ മുൻകൈ എടുക്കാതെ ഇരുന്നപ്പോൾ അവൾ തന്നെ എണീറ്റ് വന്നു എന്റെ മടിയിൽ ഇരുന്നു.
'കസേര ഒടിയും രണ്ട് പേരൂടെ ഇരുന്നാൽ '
'ഒടിയട്ടെ '
അവൾ കൂസലില്ലാതെ പറഞ്ഞു
'നമ്മൾ രണ്ടും വീഴും. നടുവും ഒടിയും '
'ഒടിയട്ടെ'
അവളെന്റെ കഴുത്തിലൂടെ കൈ ചുറ്റിയിരുന്നു. അവളുമായി ഒരു കളി ഇപ്പോൾ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാരണം എന്റെ മനസ് നിറയെ ഇന്ന് നടന്ന സംഭവവും ഇഷാനിയും ഒക്കെ ആയിരുന്നു -ഇഷാനി കുറച്ചു ദിവസങ്ങളായി എന്റെ മനസ്സിൽ തന്നെ ഉണ്ട്
ചുണ്ട് കൊണ്ട് എന്റെ കവിളിൽ ഉരസിയതിനു ശേഷം എന്റെ ചുണ്ടിൽ രേണു മുത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ ഒരു ശവത്തെ കണക്കിന് ഇരിക്കുന്ന കണ്ടു രേണു എന്നിൽ നിന്നും എഴുന്നേറ്റു മാറി. ഇനി ഇത് പറഞ്ഞു ഇവൾ പിണങ്ങുമോ..? എനിക്ക് ടെൻഷൻ ആയി
'എന്ത് പറ്റിയെടാ.. എന്തെങ്കിലും കുഴപ്പമുണ്ടോ.? നിനക്കൊരു വല്ലായ്മ
രേണു ആദ്യം കരുതിയത് എനിക്കെന്തോ പ്രയാസം ഉണ്ടെന്നാണ്. പിന്നെ എളുപ്പം തന്നെ അതല്ല കാരണം എന്ന് അവൾക്ക് പിടികിട്ടി
'ഇത്രേം നേരം കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ. പിന്നെ എന്താണ്... ഇനി ഇതിനിടക്ക് നീ ആരെയെങ്കിലും സെറ്റ് ആക്കിയോ?
കാര്യങ്ങളുടെ ഏകദേശ റൂട്ട് അവൾക്ക് മനസിലായി തുടങ്ങി. ഞാൻ ഒരു കള്ളച്ചിരി മാത്രം മറുപടി ആയി കൊടുത്തു
'എടാ കള്ളപുണ്ടെ.. എന്നിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.. ആരാ കക്ഷി. ഞാൻ അറിയുന്ന ആരെങ്കിലും ആണോ?
'ആ നീ അറിയുവോക്കെ ചെയ്യും '
💬 Comments
View all comments