Chapter Title : റോക്കി [സാത്യകി]
ഞാൻ എങ്ങും തൊടാത്ത രീതിയിൽ മറുപടി കൊടുത്തു
'നീ സസ്പെൻസ് ഇടാതെ പറ മുത്തേ.'
'അങ്ങനെ ഒന്നും പറയാൻ പറ്റില്ല. സീക്രെട് ആണ്. പറ്റുമെങ്കിൽ നീ ഊഹിക്ക് ആരാണെന്നു '
ഞാൻ കുറച്ചു ജാഡയിട്ട് പറഞ്ഞു
'പറഞ്ഞാൽ നീ എനിക്ക് എന്ത് തരും '
'എന്ത് വേണേൽ തരാം '
എനിക്ക് കുറച്ചു ആത്മവിശ്വാസം കൂടുതൽ ഉണ്ടായിരുന്നു അവൾ കണ്ട് പിടിക്കില്ല എന്ന്
'എങ്കിൽ നീ എനിക്ക് ഷേക്ക് ഉണ്ടാക്കി തരണം '
ഇവളിത് വരെ ഷേക്കിൽ നിന്നും വന്നില്ലേ. ഞാൻ ഓക്കേ എന്ന് സമ്മതിച്ചു
'ഒരു ക്ലൂ താ എന്തെങ്കിലും. നിന്റെ ക്ലാസിൽ ഉള്ള ആരെങ്കിലും ആണോ '
'എന്റെ ക്ലാസ്സിൽ തന്നെ ആണ്. ഇനി ക്ലൂ ഒന്നുമില്ല '
'എടാ ഷാഹിന ഒന്നും അല്ലല്ലോ '
ഷാഹിന എന്നെ ഒരു ട്യൂണിങ് ഉണ്ടെന്നത് ഞാൻ രേണുവിനോട് മുന്നേ പറഞ്ഞിട്ടുള്ള കാര്യമാണ്
'അവളൊന്നും അല്ല. അതൊക്കെ നിനക്ക് അറിയുന്ന കേസ് അല്ലെ '
'ഓ അപ്പൊ എനിക്ക് അറിയാത്ത കേസ് ആണല്ലേ '
ആണെന്നുള്ള അർഥത്തിൽ ഞാൻ തലയാട്ടി.
'എന്നാൽ മോൻ പോയി ഷേക്ക് ഉണ്ടാക്കാൻ തുടങ്ങിക്കോ..'
അവൾ വലിയ കോൺഫിഡൻസോടെ പറഞ്ഞു. ഇത്ര പെട്ടന്ന് ഇവൾക്ക് കണ്ടു പിടിക്കാൻ കഴിയുമോ? അതിനൊരു സാധ്യതയുമില്ലല്ലോ
'നീ പറ '
'ഈ കുട്ടി കാണാൻ നല്ല സുന്ദരി അല്ലെ?
ഇഷാനി വളരെ സുന്ദരി ആണല്ലോ
'അതേ '
ഞാൻ പറഞ്ഞു
'ആൾ ഒരല്പം ജാഡ അല്ലെ?
പൊതുവെ ഇഷാനി ആരെയും മൈൻഡ് ചെയ്യാറില്ല. അപ്പൊ കുറച്ചു ജാഡ
💬 Comments
View all comments