0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.6K

ഉണ്ടെന്ന് കൂട്ടാം

'അതേ '

തന്റെ രണ്ടാമത്തെ ക്ലൂവിനും ഞാൻ ശുഭസൂചന കൊടുത്തത് കണ്ടു അവളുടെ ആത്മവിശ്വാസം വർധിച്ചു

'അവളുടെ പേര് മൂന്ന് അക്ഷരം അല്ലെ മലയാളത്തിൽ '

ഇഷാനി എന്നത് മൂന്നല്ലേ ഉള്ളു. അപ്പൊ അതും ശരിയാണ്. ഇവളിനി ശരിക്കും ആളെ കണ്ടു പിടിച്ചോ? എനിക്ക് ഒരു ആശങ്ക ആയി

'അതേ '

തന്റെ ഊഹം കിറു കൃത്യം എന്ന വിശ്വാസത്തിൽ രേണു ഉറക്കെ ആ പേര് വിളിച്ചു പറഞ്ഞു

'കൃഷ്ണ!! '

ഒരു വിജയിയെ പോലെ അവളെന്നെ നോക്കി. പക്ഷെ എന്റെ മുഖത്ത് ഭാവം ഒന്നും മാറാത്തത് കണ്ടു അവളുടെ വിജയഭാവം മാഞ്ഞു

'അല്ല '

'പോടാ അവൾ ആണ് '

ഇവൾക്കെന്താ കൃഷ്ണ ആണെന്ന് ഇത്ര ഉറപ്പ്. ഞാൻ അത് അവളോട് തന്നെ ചോദിച്ചു

'കൃഷ്ണ ആണ് എനിക്കറിയാം. അവൾക്ക് മൂന്നക്ഷരം അല്ലെ. കുറച്ചു ജാഡ അല്ലെ. അവൾ സുന്ദരി അല്ലെ. അവൾ തന്നെ '

ഇതിപ്പോ എന്നേക്കാൾ തിട്ടം അവൾക്കാണ് എന്ന് തോന്നും പറച്ചിൽ കണ്ടാൽ. അല്ലെന്ന് പറഞ്ഞപ്പോ അവളും വീണ്ടും തുടർന്ന്.

'ഷേക്ക്‌ ഉണ്ടാക്കി തരാൻ പറ്റില്ല എന്ന് വച്ചു നീ കള്ളത്തരം കാണിക്കരുത്. അവൾ നിനക്ക് നല്ല ചേർച്ച ഉള്ള കൊച്ചാണ്. ആരെങ്കിലും നിന്റെ ക്ലാസ്സിൽ നിനക്ക് ചേരുന്ന ഉണ്ടെങ്കിൽ അത് അവളാണ് '

'എന്റെ പൊന്ന് ജിമിക്കി അവളല്ല എന്ന് ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്താണ് ഇത്ര ഉറപ്പ് അവൾ ആണെന്ന്.'

'അവൾ എന്നോട് നിന്റെ കാര്യം ഇടക്ക് തിരക്കിയിട്ടുണ്ട്. നീ പഠിച്ച സമയത്തെ കാര്യം,

💬 Comments

View all comments