0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.4K

ഞങ്ങൾ കണ്ടില്ല എന്ന് നടിച്ചു. ഞങ്ങളുടെ ഈ ഗ്യാപ് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ കാരണം ഞാൻ അവളോട് പറഞ്ഞില്ല.

അങ്ങനെ കൃഷ്ണയേ ഒഴിവാക്കി നടക്കുന്നതിന് ഇടയിലാണ് ലക്ഷ്മി ആയി ഞാൻ അങ്ങോട്ട്‌ കേറി മിണ്ടുന്നതു. അവളോട് മിണ്ടാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. ഒരു വൈകുന്നേരം മാളിൽ വച്ചാണ് ഞാൻ അവളെ കാണുന്നത്. അവളുടെ മുഖം ആകെ ഡെസ്പ് ആയി കലങ്ങി ഇരിക്കുകയായിരുന്നു. അന്നത്തെ ഞങ്ങൾക്ക് ഇടയിലുള്ള വിഷയം കഴിഞ്ഞു അവൾ ഓക്കേ ആയി വന്നതായിരുന്നു. പിന്നെയും ശോകം ആകാൻ എന്താണ് കാരണമെന്ന് എനിക്ക് മനസിലായില്ല. പഴയ കാരണം കൊണ്ട് കൂടി ആണോന്ന് അറിയാൻ ഞാൻ അവളുടെ അടുത്ത് ചെന്നു

ഞാൻ വന്നതും സംസാരിക്കുന്നതും അവൾക്ക് തീരെ താല്പര്യമില്ല എന്ന് തോന്നി. കൃഷ്ണ കൂടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു

'നീ ആകെ ഡൌൺ ആയി ഇരിക്കുന്നു.. എന്ത് പറ്റി..?

ഒരു മാന്യതയുടെ പുറത്ത് ഞാൻ ചോദിച്ചു

'അതൊക്കെ നീ എന്തിനാണ് അറിയുന്നത്..?

അന്നത്തെ പ്രശ്നം സോൾവ് ആയെങ്കിലും അവൾക്ക് എന്നോടുള്ള ദേഷ്യം തീർന്നിട്ടില്ല.

'അന്നത്തെ പ്രശ്നം ഓർത്തണേൽ മിസ്റ്റേക്ക് എന്റെ ഭാഗത്തും ഉണ്ടല്ലോ.. അത് അറിയാൻ വന്നതാ..'

'അതൊന്നുമല്ല..'

അവൾ പറഞ്ഞു

'നിന്നെ ഇങ്ങനെ മൂഡോഫ് ആയി കാണാറില്ല.. അതോണ്ട് ചോദിച്ചതാ..'

ലക്ഷ്മിക്ക് തന്റെ ഉള്ളിൽ ഉള്ളത് ആരോടെങ്കിലും പറയണം എന്ന് തോന്നി.

'ഞാൻ ബ്രേക്കപ്പ് ആകാൻ പോകുവാ..'

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അപ്പോൾ അതാണ് ഇവളുടെ വിഷമത്തിന് കാരണം.. അല്ലാതെ ഞാൻ അല്ല. അർജുന് ആശ്വാസം ആയി.

'എന്താണ് വീട്ടിൽ എന്തെങ്കിലും

💬 Comments

View all comments