0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.4K

വളരെ ഇന്റിമേറ്റ് ആയിട്ട് എന്തോ ചെയ്ത പോലെ ഒരു ഓർമ..'

അവൾക്ക് എല്ലാം നല്ല ഓർമ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്റെ വായിൽ നിന്ന് അങ്ങനെ നടന്നു എന്ന് വീഴാൻ ആണ് അവളീ നോക്കുന്നത്. അഥവാ എന്തെങ്കിലും ഞാൻ പറഞ്ഞാൽ അവസാനം ഇതെന്റെ കുറ്റം ആകും, അല്ലെങ്കിൽ ഇത് വച്ചു ഇവൾ എന്നെ ലോക്ക് ആക്കും..

'നീ എന്താ ഉദ്ദേശിച്ചത്..?

ഞാൻ ഗൗരവത്തിൽ അവളോട് ചോദിച്ചു

'അറിയില്ല... ഞാൻ നിന്നെ... ഉമ്മ വയ്ക്കുകയോ.... കെട്ടി പിടിക്കുകയോ.. അങ്ങനെ വെല്ലോം ചെയ്തോ..? ശോ...'

അവളൊരു കൃത്രിമ സമ്മർദ്ദം മുഖത്ത് സൃഷ്ടിച്ചു ചോദിച്ചു

'എണീറ്റ് നിക്കാൻ വയ്യാത്ത നിന്നെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു നീ ഇപ്പോൾ എന്തൊക്കെയാ പറയുന്നത്..?

'നീ എന്തെങ്കിലും ചെയ്‌തെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ബോധം ഇല്ലാതെ...'

'നിനക്ക് ബോധം ഇല്ലല്ലോ... അപ്പൊ എന്തെങ്കിലും ചെയ്താൽ അത് ഞാൻ അനുവദിച്ചു എന്നല്ലേ അർഥം....?

അവളെ പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ ഇടയ്ക്കു കേറി സംസാരിച്ചു

'അല്ലടാ ഞാൻ...'

'നീ ഒന്നും പറയണ്ട...'

അവളോട് ഞാൻ പിന്നെയും ചൂടായി.. തിരിച്ചു എന്ത് പറയുമെന്ന് അറിയാതെ അവൾ വാ പൊളിച്ചു നിന്നു. അവളോട് അത്രയും കേറി റെയ്‌സ് ആയത് നന്നായി എന്നെനിക്ക് തോന്നി. ഇനി ഇമ്മാതിരി കൊണപ്പ് കൊണ്ട് അവൾ എന്റെ അടുത്ത് വരില്ല. ആ വിഷയത്തോടെ കൃഷ്ണ ആയി ചെറുതായ് ഒന്ന് പിണങ്ങി. പിണക്കം അല്ല ഒരു ചെറിയ ഗ്യാപ്. അന്നത്തെ ചൂടാകൽ കഴിഞ്ഞു എന്റെ അടുത്ത് വന്നു സംസാരിക്കാൻ അവൾക്കൊരു ബുദ്ധിമുട്ട് പോലെ. പരസ്പരം കാണുമ്പോൾ ഒക്കെ

💬 Comments

View all comments