Chapter Title : റോക്കി 2 [സാത്യകി]
ഒരു മെസ്സേജ് ഇട്ടു. കുറച്ചു മിനിറ്റ് കഴിഞ്ഞ് അവളത് സീൻ ചെയ്തു എനിക്ക് റിപ്ലൈ തന്നു. പക്ഷെ അവളുടെ അടുത്ത് ഈ കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല. നാളെ ഒരു കാര്യം പറയാനുണ്ടെന്ന് മാത്രം ഞാൻ അവളുടെ അടുത്ത് സൂചിപ്പിച്ചു..
കോളേജിൽ വന്നപ്പോൾ അവളാ കാര്യം എന്നോട് തിരക്കിയെങ്കിലും പിന്നെ പറയാമെന്നു പറഞ്ഞു ഞാൻ സ്‌കൂട്ടായി.. ഈ കാര്യം രാഹുലിന്റെയും ആഷിക്കിന്റെയും അടുത്ത് പോലും എനിക്ക് ഇത് വരെ പറയാൻ പറ്റിയില്ല. എന്തോ ഭാഗ്യത്തിന് കൃഷ്ണ ഇന്ന് വന്നില്ല.. അവളുടെ മുഖം ഓർക്കുമ്പോ എനിക്ക് ഒരു ചടപ്പും തോന്നി. അവളിതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ആലോചിച്ചു. പിന്നീട് ഒരിക്കലും അവളെന്നോട് മിണ്ടില്ലായിരിക്കും.. ലക്ഷ്മിയുടെ അടുത്തും അവൾ പിണങ്ങുമായിരിക്കും. ഞാൻ ചെന്നു വീണതും മറ്റൊരു കുരുക്കിൽ ആണല്ലോ.. ടെൻഷൻ മാറ്റാൻ സ്റ്റോറിൽ നിന്ന് രണ്ട് പാക്കറ്റ് ബിസ്കറ്റ് വാങ്ങി രാഹുലും ആഷിക്കുമായി പങ്ക് വച്ചു കഴിക്കുകയായിരുന്നു ഞാൻ. ക്ലാസ്സ് ഇല്ലാത്തത് കൊണ്ട് ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്ക് ഞങ്ങൾ മൂന്ന് പേരും ഇരുന്നു. വേറെ പിള്ളേരെയൊന്നും ഗ്രൗണ്ടിന് അടുത്ത് കാണാനില്ല.. ലാസ്റ്റ് അടിയാകാതെ ഇരിക്കാൻ ഞങ്ങൾ ബിസ്കറ്റ് കൃത്യമായി പകുത്തു കഴിച്ചോണ്ട് ഇരിക്കുമ്പോളാണ് നാലാമതൊരാൾ ഞങ്ങൾക്ക് ഇടയിലേക്ക് വരുന്നത്..ലക്ഷ്മി പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ രാഹുലിനും ആഷിക്കിനും കാര്യം മനസിലായില്ല. അവൾ വന്നു എന്റെ അടുത്തിരുന്നപ്പോൾ ബിസ്കറ്റ് ഷെയർ കുറയുമല്ലോ എന്നോർത്ത് രണ്ടിന്റെയും മുഖം വല്ലാതെ ആയി. എന്നാൽ ലക്ഷ്മി അവളുടെ കൈ എന്റെ കൈകൾക്ക് ഇടയിൽ ചേർത്ത് വച്ചു എന്നോട് ചേർന്നു ഇരുന്നപ്പോൾ അവന്മാരുടെ മുഖത്തെ ചോര വറ്റി. ഒരു തവണ അവരുടെ മുഖം കണ്ട ശേഷം ഞാൻ അവരുടെ മുഖത്ത് നോക്കാതെ ഗ്രൗണ്ടിന്റെ വിദൂരതയിലേക്ക് നോക്കിയിരുന്നു. ആഷിക്ക് കയ്യിലിരുന്ന ബിസ്കറ്റ് കവർ ലക്ഷ്മിക്ക് നേരെ നീട്ടി. അവളതിൽ നിന്ന് രണ്ടെണ്ണം എടുത്തു..
'ഇവരോട് പറഞ്ഞില്ല അല്ലെ..?
ലക്ഷ്മി എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി.. അപ്പോളേക്കും അവന്മാർക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി. രണ്ട് പേരും എന്നോട് ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി. ഇത് പറയാത്തത് കൊണ്ട് എന്നോട് അവന്മാർ പിണങ്ങി കാണുമോ എന്തോ..?
'അതെന്താ അവരോട് പറയാഞ്ഞേ..?
'നീയല്ലേ പറഞ്ഞത് അധികം ആരും അറിയണ്ട എന്ന്..'
'അതേ.. എന്നാലും നീ പറയുമെന്ന് കരുതി..'
'ഇനിയിപ്പോ വേണ്ടല്ലോ.. താങ്ക്സ്..'
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു
'ഇത് നിന്റെ സ്‌ഥിരം സ്പോട് ആണല്ലേ.. എനിക്ക് തോന്നി നീ ഇവിടെ ഒക്കെ കാണുമെന്ന്.. ഇടയ്ക്ക് കോണ്ടം ഒക്കെ ആയി ഇവിടെ വന്നിരിക്കുന്ന ഞാൻ കണ്ടിട്ടുണ്ട്..'
'അവളെ അങ്ങനെ വിളിക്കരുത്..'
ഞാൻ ലക്ഷ്മിക്ക് താക്കീത് കൊടുത്തു
💬 Comments
View all comments