Chapter Title : റോക്കി 2 [സാത്യകി]
ഒന്ന് കൊടുത്താലോ..?
ഞാൻ ചുമ്മാ അവളോട് ചോദിച്ചു
'ഓ അതൊന്നും വേണ്ട. നമുക്ക് പോയേക്കാം. ഇവരെ ഒക്കെ മൈൻഡ് ചെയ്താൽ ആണ് പ്രശ്നം..'
'എന്നാലും അവരുടെ നോട്ടം കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നു... രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ കാര്യം..'
ഞാൻ ദേഷ്യത്തിൽ ചാടി എഴുന്നേറ്റു. അപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് ഇഷാനിക്ക് മനസിലായി.
'വേണ്ട. മതി... നമുക്ക് പോവാം.. അവരെ കണ്ടിട്ട് തന്നെ എനിക്ക് പേടി ആവുന്നു.. വാ പോവാം..'
അവളെന്റെ കയ്യിൽ ചുറ്റി പിടിച്ചു.. പക്ഷെ ഞാൻ റോഡ് ക്രോസ്സ് ചെയ്തു അവർക്ക് അരികിലേക്ക് നടന്നു. ഇഷാനി മാക്സിമം ബലം കൊടുത്തു എന്നെ പിന്നിലേക്ക് വലിക്കാൻ നോക്കുന്നുണ്ട്. പക്ഷെ ഞാൻ നടക്കുന്നതിന് ഒപ്പം അവൾ കൂടെ വരുന്നത് അല്ലാതെ അവൾ കയ്യിൽ പിടിച്ചു വലിക്കുന്ന കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല..
'ഇനി വഴക്കിന് ഒന്നും പോവില്ല എന്ന് എന്നോട് പറഞ്ഞതല്ലേ.. പ്ലീസ് നമുക്ക് പോവാം.. കഷ്ടം ഉണ്ട്.. പ്ലീസ് പ്ലീസ്...'
ഇഷാനി എന്നോട് വല്ലാതെ കെഞ്ചി. പക്ഷെ അത് കാര്യം ആക്കാതെ ഞാൻ അവരുടെ മുന്നിൽ ചെന്നു. ഇഷാനി പേടിച്ചു വിറച്ചു ഒരു എന്റെ കയ്യിൽ കൈ കോർത്തു നിൽക്കുവാണ്..
'എന്താ കുറെ നേരം ആയല്ലോ ഞങ്ങളെ തന്നെ നോക്കുന്നു.. ഞങ്ങൾ എന്താ തുണി ഇല്ലാതെ ആണോ ഇരിക്കുന്നെ അവിടെ..?
എന്റെ ചോദ്യം കേട്ട് അയാൾ മറുപടി ഒന്നും തന്നില്ല. കൂടെയുള്ള വണ്ണവുള്ള ആളെ നോക്കി ഒന്ന് ചിരിച്ചു..
'വായിൽ നാക്കില്ലേ.. ഒരു ആണിനും പെണ്ണിനും ഒരിടത്തു വന്നിരിക്കാൻ പറ്റില്ലല്ലോ നിങ്ങളെ പോലത്തെ അമ്മാവന്മാരെ
💬 Comments
View all comments