0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.5K

പൈസ ഓഫർ ചെയ്തു. ഞാൻ അത് വേണ്ടെന്ന് പറഞ്ഞു അവളെ മടക്കി അയച്ചു. പിന്നെ രണ്ട് ദിവസം ലക്ഷ്മിയെ ഞാൻ കോളേജിൽ കണ്ടില്ല. കൃഷ്ണ ആയി മിണ്ടി തുടങ്ങാഞ്ഞത് കൊണ്ട് അവൾ വരാത്തതിന്റെ കാരണവും തിരക്കാൻ പറ്റിയില്ല. ഇതിനിടയിൽ പലപ്പോഴും കോളേജ് കഴിഞ്ഞു ഇഷാനിയെ ഞാനായിരുന്നു അവൾ വർക്ക്‌ ചെയ്യുന്ന ബുക്ക്‌ സ്റ്റാളിൽ വിട്ടിരുന്നത്. പോകുന്ന വഴിയിൽ ഇടയ്ക്ക് വച്ചു ഐസ് ക്രീം കണ്ട് ഞാൻ വണ്ടി ഒതുക്കി. രണ്ട് ചോക്ലേറ്റ് ഐസ്ക്രീം വാങ്ങി റോഡ് സൈഡിലെ ബെഞ്ചിൽ ഞങ്ങൾ രണ്ടും ഇരുന്നു

അവൾ ഐസ്ക്രീം തിന്നുന്ന കണ്ടപ്പോൾ എനിക്ക് വീണ്ടും ആവശ്യമില്ലാത്ത വിചാരങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവളെന്നോട് ഇത്രയും അടുത്ത് പെരുമാറുമ്പോൾ ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഐസ്ക്രീം കഴിച്ചു കഴിഞ്ഞു എന്റെ മീശയിൽ പറ്റിയിരുന്ന ഐസ്ക്രീം തരികൾ അവൾ കൈ കൊണ്ട് തുടച്ചു മാറ്റി.

'ഓരോരുത്തരുടെ ഒക്കെ നോട്ടം കാണുമ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും..'

ഇഷാനി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. അവൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല

'ആരുടെ നോട്ടം. നീ ആരെ കുറിച്ചാണ് പറയുന്നത്..?

ഞാൻ ചുറ്റും നോക്കി

'പതുക്കെ പുറകിലേക്ക് നോക്ക്. രണ്ട് പേര് നമ്മളെ തന്നെ കുറെ നേരമായി നോക്കുന്നുണ്ട്..'

ഞാൻ മെല്ലെ തല തിരിച്ചു പിറകിലേക്ക് നോക്കിയപ്പോൾ ഒരു ജീപ്പിന്റെ അടുത്ത് ഒരു കറുത്ത ഷർട്ട്‌ ഇട്ട മെലിഞ്ഞു പ്രായം അയ ഒരാളും അയാളുടെ കൂടെ കുറച്ചു വണ്ണമുള്ള മറ്റൊരുത്തനും ഞങ്ങളെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു..

'സദാചാരം ടീംസ് ആണ്.. ശരിക്കും

💬 Comments

View all comments