Chapter Title : റോക്കി 2 [സാത്യകി]
അവളുടെ പ്രൈവസി മാനിച്ചു ഞാനും പുറത്തിറങ്ങി അവനൊപ്പം. അവൻ ഒരു സിഗരറ്റ് കത്തിച്ചു ആഞ്ഞു വലിച്ചു.. ഞാൻ വലി നിർത്തിയിട്ടു കുറച്ചു ആയെങ്കിലും ഒന്ന് വലിക്കാൻ തോന്നി. പിന്നെ കോളേജിൽ ഫുട്ബോൾ കളിക്കുന്ന ഓർത്തപ്പോ വേണ്ടെന്ന് വച്ചു. കുറച്ചു സമയങ്ങൾക്ക് ഉള്ളിൽ തന്നെ ലക്ഷ്മി പുറത്ത് വന്നു. അവളുടെ മുഖഭാവം നോക്കി കാമുകൻ ചതിച്ചോ ഇല്ലയോ എന്ന് കണ്ട് പിടിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ അത് പറ്റിയില്ല. ഞങ്ങളെ മൈൻഡ് ചെയ്യാതെ അവൾ പുറത്തേക്ക് പോയി. അവളുടെ താങ്ക്സ് പ്രതീക്ഷിച്ചു നിന്ന കാർത്തിക് ഒരുമാതിരി ആസായി..
'ഡേയ് അവളുടെ പോക്ക് കണ്ടിട്ട് കാമുകൻ ഊമ്പിച്ചെന്ന് തോന്നുന്നു. അതാണ് നമ്മളെ മൈൻഡ് ആക്കാഞ്ഞത്.. എനിവേ താങ്ക്സ് ഡാ..'
അവൾക്ക് വേണ്ടി അവനോട് നന്ദി പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങിയപ്പോൾ അവൾ എന്നെ നോക്കി കാറിന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാൻ ചോദിക്കും എന്ന് കരുതി അവൾ തന്നെ ഇങ്ങോട്ട് പറഞ്ഞു
'അവൻ എന്നെ ചീറ്റ് ചെയ്യുവായിരുന്നു...'
അതിന് ശേഷം അവളുടെ ശബ്ദം ഞാൻ കേട്ടില്ല. എന്നെ തിരിച്ചു വീടിന് മുന്നിൽ അവൾ ഡ്രോപ്പ് ചെയ്തു. ഞാൻ പോകാൻ തുടങ്ങുമ്പോളാണ് കാർത്തിക്കിനോട് ഒരു നന്ദി പോലും പറഞ്ഞില്ല എന്ന് അവൾ ഓർത്തത്..
'അയാം സോറി. അപ്പോൾ ഞാൻ ശരിക്കും ദേഷ്യത്തിൽ ആയിരുന്നു. അതാണ് തന്റെ ഫ്രണ്ട്നെ ഒരു താങ്ക്സ് പോലും പറയാതെ ഇറങ്ങി പോന്നത്.. എമൗണ്ട് എത്ര ആയെന്ന് പറഞ്ഞാൽ മതി...'
'അതൊന്നും വേണ്ട.. അതൊക്കെ ഞങ്ങൾ തമ്മിലുള്ള ബന്ധം വച്ചു അവൻ ചെയ്തു തരുന്നത് ആണ്..'
ഒരു തവണ കൂടി അവൾ
💬 Comments
View all comments