0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.5K

കൊള്ളാമല്ലോ... നിനക്ക് വേണ്ടി കുറെ അടി ഇവൾ വാങ്ങിച്ചു കൂട്ടുമല്ലോ..'

മഹാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞങ്ങളുടെ സംസാരം നീണ്ടു പോയപ്പോൾ മഹാനെ ഞാൻ അവൾക്ക് പരിചയപ്പെടുത്തിയില്ലെന്ന് എനിക്ക് ഓർമ വന്നു

'ഞാൻ മറന്നു.. ഇത് മഹാൻ.. എന്റെ സ്വന്തം..'

ബന്ധത്തിന്റെ കണക്ക് പറഞ്ഞാൽ ഒരു അകന്ന ബന്ധത്തിന് അപ്പുറം ഒന്നുമില്ല അർജുന് മഹാനോട്. പക്ഷെ അതിനുമപ്പുറം തന്നെ സ്വന്തം എന്നാണ് അർജുൻ പരിചയപ്പെടുത്തിയത് എന്നോർത്തപ്പോൾ മഹാന്റെ കണ്ണ് ഒന്ന് നനഞ്ഞു. അന്നുമിന്നും മറ്റൊരു കുടുംബമില്ലാത്തവന് സ്വന്തം എന്ന് പറയാൻ എന്നും അർജുനും കുടുംബവും ഉണ്ടായിരുന്നുള്ളു

'നിനക്ക് ഇപ്പോളും മനസിലായില്ലേ.. എടി ഇതാണ് കോളേജിൽ എന്നെ റോക്കി ആക്കിയ മഹാൻ.... അന്ന് തോക്ക് കൊണ്ട് ബഹളം ഉണ്ടാക്കിയില്ലേ... ആ മഹാൻ..'

മഹാൻ എന്ന് പറയുന്നത് ഞാൻ പുള്ളിയെ വിശേഷിപ്പിച്ചത് ആണെന്ന് ഇഷാനി ആദ്യം കരുതി. അവർ പോയി കഴിഞ്ഞു എന്റെ കൈ പിടിച്ചു തിരിക്കാൻ ഇഷാനി ഒരു വിഫലശ്രമം നടത്തി. അവളുടെ ആരോഗ്യത്തിന് അത് നടക്കുന്ന കാര്യമല്ല

'എടാ... പട്ടി.. തെണ്ടി... ഞാൻ പേടിച്ചു ബോധം പോയേനെ കുറച്ചു മുന്നേ.. ഇനി എന്നെ ഇങ്ങനെ പറ്റിച്ചാൽ നിന്നെ കാണിച്ചു തരാം..'

കൈ തിരിയുന്നില്ല എന്ന് കണ്ട് അവൾ കൈ വിട്ടു. ഞാൻ അപ്പോളാണ് അവൾ എനിക്ക് വേണ്ടി അടി വാങ്ങാൻ മുന്നിൽ കയറി നിന്നതിനെ പറ്റി ചിന്തിച്ചത്.. അത് വീണ്ടും മനസ്സിൽ കണ്ടപ്പോൾ ഒരു കുളിർ...

പിറ്റേന്ന് ക്ലാസ്സിൽ വച്ചു കൃഷ്ണ എന്നോട് വീണ്ടും സോറി പറഞ്ഞു വന്നു. എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലാഞ്ഞത് കൊണ്ട്

💬 Comments

View all comments