Chapter Title : റോക്കി 2 [സാത്യകി]
ഞാൻ പിണക്കമില്ല എന്ന് പറഞ്ഞു. അവളോട് വീണ്ടും മിണ്ടി തുടങ്ങിയപ്പോൾ ഞാൻ നൈസ് ആയി ലക്ഷ്മിയെ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് അവളോട് ചോദിച്ചു. അവൾക്ക് വയ്യ എന്ന് കൃഷ്ണ എനിക്ക് മറുപടി തന്നെങ്കിലും കുറച്ചു കഴിഞ്ഞു ആരോടും പറയരുത് എന്ന് പ്രോമിസ് ചെയ്തിട്ട് അവളെന്നോട് കാര്യം പറഞ്ഞു. ലക്ഷ്മി ബ്രേക്കപ്പ് ആയി.. അതാണ് കുറച്ചു ദിവസം ആയി അവൾക്ക് മൂഡോഫ്. മിക്കപ്പോഴും കരച്ചിൽ ആണ്. ഒരു ചെക്കൻ പോയപ്പോൾ കരഞ്ഞു ഇരിക്കുന്ന ലക്ഷ്മിയെ എനിക്ക് സങ്കൽപ്പിക്കാൻ പ്രയാസം ആയിരുന്നു.
അന്ന് വൈകിട്ട് ഞാനും ഇഷാനിയും വരാന്തയിൽ സംസാരിച്ചു ഇരിക്കുമ്പോളാണ് രേണു ഞങ്ങളുടെ അടുത്തേക്ക് വന്നത്.
'ഡാ അടുത്ത പീരീഡ് ഒരു ക്വിസ് മത്സരം ഉണ്ട്. ക്ലാസ്സിൽ താല്പര്യം ഉള്ളവർ ഉണ്ടേൽ ഹോളിലേക്ക് വരാൻ പറ..'
'എനിക്ക് താല്പര്യമുണ്ട്..'
ഞാൻ സ്വന്തം ചുണ്ടിൽ തൊട്ടൊണ്ട് തമാശക്ക് പറഞ്ഞു
'അയ്യടാ ഭയങ്കര തമാശ.. കുറച്ചു വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ വിട്.. ഇവിടുന്ന് ജയിച്ചാൽ വേറെ കോളേജിൽ പോയി മത്സരിക്കാം. ക്യാഷ് പ്രൈസ് ഒക്കെ ഉണ്ടെന്ന് പറ..'
'അതെന്താ എനിക്ക് ഇതിനൊന്നും വിവരമില്ലേ.. രേണു നമ്മൾ ഒരുമിച്ച് പഠിച്ചപ്പോൾ എല്ലാം സാമൂഹ്യശാസ്ത്രത്തിനും ഗണിതത്തിനും മലയാളത്തിനുമെല്ലാം ഞാൻ ആയിരുന്നു മികച്ചവൻ..'
ഞാൻ തമാശയുടെ ചുവയിൽ പറഞ്ഞു
'ബാക്കി ഒക്കെ ഞാൻ അല്ലെ..'
അവൾ മറുപടി തന്നു അതെ പോലെ
'അല്ല ബാക്കി ഒക്കെ നമ്മൾ ടൈ ആയിരുന്നു..'
'ഓ സമ്മതിച്ചു.. എങ്കിൽ നീ ചെന്നു ഫസ്റ്റ് വാങ്ങിക്ക്.. ഇഷാനി നീ പോണുണ്ടോ.. ജയിച്ചാൽ പത്രത്തിൽ ഒക്കെ ഫോട്ടോ വരും മിക്കവാറും..'
രേണു
💬 Comments
View all comments