0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.5K

ഇഷാനിയോട് ചോദിച്ചു. അവൾ താല്പര്യമില്ല എന്ന മട്ടിൽ ചിരിച്ചു

'ആ പത്രത്തിൽ ഫോട്ടോ ഒക്കെ വരുമെന്ന് പറഞ്ഞാൽ ഇവൾ ഒട്ടും പോവില്ല. എങ്ങനെ അദൃശ്യയായി ജീവിക്കാം എന്നാണ് ഇവൾ ചിന്തിക്കുന്നത്..'

ഞാൻ ഇഷാനിയെ പറ്റി രേണുവിനോട് പറഞ്ഞു

'ഇവൾ ചെന്നാൽ ഫസ്റ്റ് ഉറപ്പാ. എല്ലാ കാര്യത്തെ കുറിച്ചും മിനിമം നോളജ് ഉണ്ട്.. ദേ ഇപ്പോൾ തന്നെ കയ്യിൽ ഏതോ ബുക്ക്‌ ഉണ്ട്..'

ഞാൻ അവളുടെ കയ്യിൽ ഇരുന്ന ബുക്ക്‌ ചൂണ്ടി പറഞ്ഞു.. അവൾ പോകാതെ ഇരിക്കാൻ കുറെ നിർബന്ധം പിടിച്ചെങ്കിലും ഞാനും രേണുവും വിട്ടു കൊടുത്തില്ല. അവസാനം അവൾക്ക് ക്ലാസ് കട്ട് ചെയ്തു ക്വിസ് ന് ചെരേണ്ടി വന്നു. കൂടെ ഞാനും.

താജ്മഹൽ നിർമിച്ച ചക്രവർത്തിയുടെ പേരും ഗാന്ധിജി കേരളം സന്ദർശിച്ച വർഷവും ഒക്കെ പ്രതീക്ഷിച്ചു ഇരുന്ന എനിക്ക് കിട്ടിയത് സ്വാതന്ത്ര്യസമരത്തിലൂടെ കേരളത്തിൽ എത്തിയ ചപ്പാത്തിയെ കുറിച്ചുള്ള ചോദ്യം ആണ്.. അത്രക്ക് കൊനഷ്ട് പിടിച്ച ചോദ്യങ്ങൾ. പലതിനും ഉത്തരം അറിയുന്നവർ ചുരുക്കും. ആദ്യ റൗണ്ടിൽ തന്നെ ക്ലാസ്സ്‌ കട്ട് ചെയ്തു വന്ന പകുതി മുക്കാൽ എണ്ണവും ഔട്ട്‌ ആയി. ഒരുമാതിരി ഒക്കെ ലോകവിവരം ഉണ്ടായിരുന്ന കൊണ്ട് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു. ഇഷാനി ഒരുപാടെണ്ണം ശരിയാക്കി എന്ന് തോന്നി. അടുത്ത റൗണ്ടിൽ എനിക്കും ഔട്ട്‌ ആകേണ്ടി വന്നു. ഔട്ട്‌ ആയവർ പുറത്ത് പോകണ്ടത് കൊണ്ട് അകത്തു ആരൊക്കെ ജയിക്കുന്നുണ്ട് എന്നറിയാൻ പറ്റിയില്ല. കുറച്ചു നേരം കഴിഞ്ഞു അകത്തു ക്ലാപ് വീഴുന്ന ശബ്ദം കേട്ടപ്പോൾ ആരോ ഒരാൾ ജയിച്ചു എന്ന് മനസിലായി. അല്പം കഴിഞ്ഞു ഇഷാനിയും ബാക്കി കുട്ടികളും പുറത്തേക്ക്

💬 Comments

View all comments