Chapter Title : റോക്കി 2 [സാത്യകി]
വരുന്നത് കൊണ്ട് പ്രാക്ടീസ് ഉള്ള ദിവസം മുടക്കാൻ പറ്റില്ലായിരുന്നു. ഞാൻ മാച്ചിന് ഇറങ്ങാറില്ല എങ്കിലും സ്‌ക്വാഡിൽ ഉണ്ടായിരുന്നു. അന്ന് അവളെ കാണാൻ പറ്റാഞ്ഞത് കൊണ്ട് തന്നെ പിറ്റേന്ന് കോളേജിൽ വച്ചു കണമെന്നും ഒരു കൺഗ്രാറ്റ്ലഷൻസ് നേരിട്ട് പറയാമെന്നും ഞാൻ കരുതി
രാവിലെ എഴുന്നേറ്റപ്പോൾ ശ്രുതിയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു. ഒരു ഫോട്ടോ ആയിരുന്നു അത്. ഓപ്പൺ ആയി നോക്കിയപ്പോൾ ഇഷാനിയുടെ ഫോട്ടോ പത്രത്തിൽ വന്നതാണ്. കൂടെ മറ്റേ കുട്ടിയുടെ ഫോട്ടോയും ഉണ്ട്. പത്രത്തിലെ ഒരു ചെറിയ കോളത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഇഷാനി ചന്ദ്രനും മെർലിൻ ഫിലിപ്പും.
ഞാൻ നേരത്തെ തന്നെ കോളേജിൽ ചെന്നെങ്കിലും അവിടെ ചെന്നപ്പോൾ ആണ് ഓർത്തത് ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന് രണ്ട് ദിവസത്തേക്ക് സെമിനാർ ആണെന്ന്. പിള്ളേർ മിക്കവരും താമസിച്ചാണ് വന്നത്. ഇഷാനി കുറെ നേരം ആയിട്ടും വന്നുമില്ല.. അവളിനി വരില്ലേ എന്ന് ഞാൻ ചിന്തിച്ചു. പിള്ളേർ അധികവും സെമിനാർ ഹോളിൽ ആയിരുന്നു.. ക്ലാസ്സിൽ ഞാനും ശ്രുതിയും കുറച്ചു പിള്ളേരും മാത്രം..
ഇഷാനി ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും ശ്രുതിയും ബാക്ക് ബെഞ്ചിൽ ഇരിക്കുവായിരുന്നു.. അവളെ കണ്ട ഉടനെ ഞാൻ ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ഒരു കലിപ്പ് ഭാവം ആയിരുന്നു. ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന് അടുത്ത് വന്നു അവൾ കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി
'ഇതെന്താ...?
അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു. ഞാൻ കവർ തുറന്നു നോക്കി
'ഇതൊരു ചുരിദാർ ആണല്ലോ.. ഇതിനെന്താ..?
കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു
'ഈ എഴുതിയിരിക്കുന്നത് എന്തുവാണ്...?
ഞാൻ ആ കവറിൽ എഴുതിയ
💬 Comments
View all comments