Chapter Title : റോക്കി 2 [സാത്യകി]
വാക്കുകൾ അപ്പോളാണ് ശ്രദ്ധിച്ചത്.. "കൺഗ്രാറ്റ്ലഷൻസ് മാളൂ.."
'ആരാ ഈ മാളൂ..?
'നീ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ അർജുൻ.. നിനക്ക് ഗിഫ്റ്റ് തരണം എങ്കിൽ നേരിട്ട് തന്നൂടെ. എന്തിനാ കള്ളന്മാരെ പോലെ വീടിന് മുന്നിൽ വച്ചിട്ട് പോകുന്നെ..?
ഇവൾ എന്ത് തേങ്ങയാണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
'നീ എന്തുവാ പറയുന്നെ.. ഞാൻ നിന്റെ വീടിന്റെ മുന്നിൽ കൊണ്ട് വന്നു ഇത് വച്ചെന്നോ..'
'പിന്നെ നീയല്ലാതെ വേറാര് എനിക്ക് കൊണ്ട് ഗിഫ്റ്റ് തരാനാണ്.. അത് വച്ചത് അല്ല എനിക്ക് പ്രശ്നം.. നീയെന്തിനാ ഇവിടെ മാളൂ എന്ന് എഴുതി വച്ചത്..'
'എടി എന്തുവാ നിനക്ക് ഇത്ര ദേഷ്യം.. അതിനിപ്പോ എന്തുണ്ടായി..?
അത്രയും നേരം മിണ്ടാതെ ഇരുന്ന ശ്രുതി ഇഷാനിയോട് ചോദിച്ചു
'എന്നെ ഈ പേര് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. അത്ര തന്നെ..'
ഇഷാനി തറപ്പിച്ചു പറഞ്ഞു. ഞാൻ അപ്പോളും കാര്യം സീരിയസ് ആയി എടുത്തില്ല.. അത് കൊണ്ട് തന്നെ ഞാൻ അവളെ കളിപ്പിക്കുവാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി
'അതിന് നിനക്ക് ഇങ്ങനെ ഒരു പേരുണ്ട് എന്ന് എനിക്ക് അറിയില്ലല്ലോ.. നീ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഞാൻ ഇത് എഴുതി ഇടും.. ഇത് വേറെ ആരോ വച്ചതാണ് ഇഷാനി...'
'വേറെ ആരുമല്ല നീ തന്നെയാ.. നീ അന്ന് വീട്ടിൽ വന്നപ്പോൾ അവരാരെങ്കിലും പറഞ്ഞു അറിഞ്ഞതാണ് എന്റെ ഈ പേര്. എനിക്ക് അത് ഇഷ്ടം അല്ലെന്നറിഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാനാണ് നീ ഇത് ആരും കാണാതെ വീടിന്റെ മുന്നിൽ കൊണ്ട് വച്ചത്..'
അവളുടെ ആരോപണം ഞാൻ ഒരു
💬 Comments
View all comments