0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 16988

മറുപടി ഒന്നും പറഞ്ഞില്ല...

വൈകിട്ട് കോളേജ് കഴിഞ്ഞു ബൈക്ക് ഇരിക്കുന്ന അവിടേക്ക് പോകുമ്പോളാണ് ആഷിക്കും ഫാത്തിമയും അവിടെ നിന്ന് സൊള്ളുന്നത് കണ്ടത്. അവരോട് കമ്പിനി അടിച്ചു നിന്ന് ഞാൻ ബൈക്കിൽ കയറിയപ്പോൾ ആണ് ആഷിക്ക് എന്നോട് ബൈക്കിനു കാറ്റില്ലല്ലോ എന്ന് പറയുന്നത്

'കഴിഞ്ഞ ആഴ്ച അടിച്ചത് ആണല്ലോ. ഇനി പഞ്ചർ ആയോ..?

ഞാൻ കുനിഞ്ഞു ടയറിൽ നോക്കി

'അളിയാ.. ദേ നിന്റെ ഫ്രന്റ് വീലും പഞ്ചർ ആണല്ലോ...? ഇതങ്ങനെ ഒരുമിച്ച്..?

ഞാൻ നോക്കിയപ്പോൾ രണ്ട് ടയറും കാറ്റില്ലാതെ ഒട്ടി കിടക്കുന്നു. ഒരുമിച്ച് കാറ്റ് പോകണം എങ്കിൽ ആരെങ്കിലും മനഃപൂർവം പഞ്ചർ ആക്കിയത് ആവാനെ തരുമുള്ളൂ.. ആഷിക്കും അത് തന്നെ ആണ് പറഞ്ഞത്.. അത് പറഞ്ഞോണ്ട് നിൽക്കുമ്പോ ആണ് ലച്ചു അത് വഴി നടന്നു വന്നത്.. അവളെന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചിട്ട് നടന്നു പോയി.. എനിക്കും ആഷിക്കിനും കാര്യം മനസിലായി.. ഇതായിരുന്നു അവളുടെ മറുപടി...!

'എന്തുവാട വിഷയം..?

ആഷിക്ക് ചോദിച്ചു

'ഒന്നുമില്ലടാ.. ഞാനിന്ന് അവളെ ഒന്ന് നേരെയാക്കാൻ നോക്കിയതാ..'

'അതിനാണോ ഈ പണി.. നല്ല കീറു കിട്ടാത്തതിന്റെയാ.. പാത്തു മോളെ നീ ബസിൽ കേറി പോകുമോ.. ഞങ്ങൾ ഇത് കൊണ്ട് ശരിയാക്കട്ടെ..'

ഫാത്തിമ കാര്യം ഒന്നും മനസിലാകാതെ നിൽക്കുവായിരുന്നു.. അവളെ പറഞ്ഞു വിട്ടിട്ട് ഞാനും ആഷിയും കൂടി വണ്ടി തള്ളി അടുത്തുള്ള വർക്ക്‌ ഷോപ്പിൽ എത്തിച്ചു.. അന്ന് തന്നെ വണ്ടി ശരിയായി കിട്ടി. വൈകിട്ട് ലക്ഷ്മി അത് പറഞ്ഞു വല്ലോം വിളിക്കുമെന്ന് ഞാൻ കരുതി അതുണ്ടായില്ല.. പാവപ്പെട്ട പിള്ളേരുടെ അടുത്ത് മാത്രമല്ല വേണമെങ്കിൽ എന്റെയടുത്തും വില്ലത്തരം കാണിക്കുമെന്ന ലക്ഷ്മിയുടെ താക്കീത് ആയിരുന്നു ഇന്ന് കണ്ടത്.. പക്ഷെ ഞാൻ അതൊരു തമാശ ആയെ കണ്ടുള്ളു. വണ്ടിയുടെ കാറ്റൂരി വിട്ടാൽ അണ്ടിയിലെ രോമം പോയ പോലെ ഉള്ളു എനിക്ക്..

പിറ്റേന്ന് അവളെ കണ്ടിട്ടും ഞാൻ മൈൻഡ് ചെയ്തില്ല.. അവൾ എന്നെ അത്ര പോലും നോക്കിയില്ല. ഞങ്ങളുടെ ബന്ധം ഇത്ര വേഗം അവസാനിച്ചല്ലോ എന്ന് ഞാൻ ചിന്തിച്ചു. അന്ന് ഉച്ചക്കാണ് അവളുമാർ റാഗ് ചെയ്തു വിട്ട ഗ്രീഷ്മയേ ഞാൻ കണ്ടത്. ആ പെണ്ണൊരു റെഡ് ഫ്രോക്കും ഹൈ ഹീലുള്ള ചെരുപ്പും ഒക്കെ ഇട്ടു അവൾക്കൊട്ടും ചേരാത്ത വേഷത്തിൽ ആണ് നടക്കുന്നത്.. കാണുന്നവർക്ക് ഒക്കെ ചിരി വരും ആ കോലം കണ്ടാൽ.. എന്നാൽ അവളുടെ മുഖത്ത് തന്നെ ഒരു അസംതൃപ്തി പ്രകടമായിരുന്നു. എന്തോ സംശയം തോന്നി ഞാൻ ആ പെണ്ണിനെ അടുത്തോട്ടു വിളിച്ചു

'നിനക്കിത് ഒട്ടും ചേരുന്നില്ലലോ.. പിന്നെന്തിനാ ഈ ഫാഷൻ ഒക്കെ കാണിച്ചു നടക്കുന്നത്..?

എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും തന്നില്ല.. ഇന്നലെ ലച്ചുവിന്റെ ഒക്കെ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് ഞാനും അവരെപ്പോലെ റാഗ് ചെയ്യാൻ

💬 Comments

View all comments