Chapter Title : റോക്കി 2 [സാത്യകി]
മുഖം കൊടുക്കാതെ നടന്നകന്നു. അപ്പോൾ അടുത്തെത്തിയതേ ഉള്ളത് കൊണ്ടു കൃഷ്ണ ഞങ്ങളുടെ സംസാരം ഒന്നും കേട്ടിരുന്നില്ല..
'വഴക്ക് തീർന്നില്ലേ..?
'അതിനി ഉടനെ തീരുമെന്ന് തോന്നുന്നില്ല..'
ഞാൻ അവളുടെ ചുരിദാർ നോക്കി പറഞ്ഞു.. പിങ്ക് നിറത്തിൽ ഫുൾ സ്ലീവുള്ള ചുറ്റും നെറ്റൊക്കെ ഉള്ള ഒരു നല്ല ചുരിദാർ.. ഇഷാനി ഇട്ടിരുന്നേൽ ബാർബി ഗേൾ പോലെ ഇരുന്നേനെ. കൃഷ്ണ ഇട്ടിട്ടും അടിപൊളി ആയിട്ടുണ്ട്. അവളുടെ ഹെയർ സ്റ്റൈൽ, മേക്കപ്പ് ഒന്ന് ശ്രദ്ധിച്ചാൽ ഈ ഡ്രസ്സ് മാച്ച് ആകും.
'എനിക്കിത് ചേരുന്നുണ്ടോ..?
കൃഷ്ണ ഒരു മോഡലിനെ പോലെ എനിക്ക് പോസ് ചെയ്തു കൊണ്ടു ചോദിച്ചു
'നല്ലപോലെ ചേരുന്നുണ്ട്. സത്യത്തിൽ ഞാൻ കരുതിയത് നിനക്ക് മോഡേൺ മാത്രമേ ചേരൂ എന്നാ.. മേക്കപ്പ് കൂടെ ഇല്ലായിരുന്നേൽ നിന്നെ കണ്ടാൽ ഒരു മിഡിൽ ക്ലാസ്സ് പെൺകൊച്ചു ആണെന്നെ പറയൂ.. ഇതെന്താ ഇപ്പോൾ പെട്ടന്ന് ഡ്രസ്സ് മാറിയേ..?
'ചുമ്മാ ഇത് കണ്ടപ്പോൾ ഇടാൻ തോന്നി. അപ്പൊ തന്നെ ബാത്‌റൂമിൽ പോയി മാറി.. എനിക്ക് ഇതാണോ മോഡേൺ ആണോ ചേരുന്നത്..?
കൃഷ്ണ തിളങ്ങുന്ന കണ്ണുകളോടെ എന്നോട് ചോദിച്ചു
'രണ്ടും ചേരുന്നുണ്ട്. ഏതാണ് കിടു എന്ന് പറയാൻ പറ്റുന്നില്ല..'
സത്യത്തിൽ അന്ന് ഞാൻ മോഡേൺ ആണ് കിടു എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നി. അങ്ങനെ പറഞ്ഞിരുന്നേൽ കൃഷ്ണ പിന്നെ മോഡേൺ മാത്രമേ ധരിക്കുകയുള്ളായിരുന്നു.. ഇടയ്ക്ക് ഈ പിങ്ക് ചുരിദാർ ഇട്ടു വരുമ്പോൾ ഇഷാനി എന്നെ നോക്കി ദഹിപ്പിക്കുന്നതും ഇല്ലാതെ ആക്കാമായിരുന്നു....
ചുരിദാറിന്റെ പിന്നിലെ യഥാർത്ഥ രഹസ്യം പിടി കിട്ടിയില്ല എങ്കിലും ആ പിണക്കം കുറച്ചു പാടായിരുന്നു മാറ്റാൻ. പിണക്കത്തേക്കാൾ
💬 Comments
View all comments