Chapter Title : റോക്കി 2 [സാത്യകി]
വരാനാണെന് അവൾ കരുതി കാണും. എന്തായാലും എന്റെ പണി എളുപ്പമായി. ഞാൻ വിചാരിച്ചതിലും വേഗത്തിൽ പണി തീർത്തു പുറത്ത് ഇറങ്ങാമെന്ന് എനിക്ക് തീർച്ച വന്നു. ഞാൻ വാതിൽ മെല്ലെ തുറന്നു അകത്തു കയറി. ഏസി നല്ലത് പോലെ കൂട്ടി ഇട്ടിട്ടു ഒന്നും അറിയാത്ത പോലെ കിടന്നു ഉറങ്ങുക ആണ് വില്ലത്തി. ഞാൻ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളെ ശരിക്കും ഒന്ന് നോക്കി. ഇനി ഞാൻ റൂം മാറി അവളുടെ ചേച്ചിയുടെയോ കൃഷ്ണയുടെയോ വല്ലോ റൂമിൽ ആണോ കയറിയത് എന്ന് അറിയാൻ.. ആ മങ്ങിയ വെളിച്ചത്തിലും അവളുടെ ഒടുക്കത്തെ ബോഡി സ്ട്രക്ചർ എനിക്ക് തിരിഞ്ഞു. ഇത്രയും കൊഴുത്ത ശരീരമുള്ള പെണ്ണ് ഈ വീട്ടിൽ ഇല്ല. ഈ പഞ്ചായത്തിൽ തന്നെ കാണുമോ എന്ന് സംശയം ആണ്. മുഖസൗന്ദര്യവും ശരീരഭംഗിയും ഇത് പോലെ കൂടി ചേർന്ന പെൺകുട്ടികൾ കുറച്ചു റെയർ ആയിരിക്കുമല്ലോ. ഉറങ്ങി കിടക്കുന്ന ആളെ ഞാൻ ശരിക്കും നോക്കി. അവളുടെ രണ്ട് സഹോദരിമാരും മെലിഞ്ഞിട്ടാണ്. അപ്പോൾ ഇത് ലക്ഷ്മി തന്നെ.
ഇനി വേണ്ടത് അവളുടെ ഫോൺ ആണ്. അതെവിടെ കാണുമെന്നു അറിയാൻ ഞാൻ ബാഗിൽ കരുതിയ ചെറിയ ലൈറ്റർ ടോർച് ഓൺ ആക്കി. അവളുടെ ബെഡിനോട് ചേർന്നുള്ള സ്റ്റാൻഡിൽ തന്നെ ഉണ്ടായിരുന്നു അവളുടെ രണ്ട് ഫോണും. ഞാൻ നോക്കി വന്ന ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്. ആദ്യം ഞാൻ ചെയ്തത് രണ്ട് ഫോണും സൈലന്റ് ആക്കുക എന്നതാണ്. എന്തെങ്കിലും കോളോ മറ്റോ വന്നാൽ ആ ശബ്ദം കേട്ട് അവൾ ഉണരരുതല്ലോ.. ഫോൺ സൈലന്റ് ആക്കിയ സമയം പെട്ടന്ന് ഉറക്കത്തിൽ അവളൊന്ന്
💬 Comments
View all comments