0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.6K

സെക്യൂരിറ്റിക്ക് കണ്ണെത്തുന്ന അവളുടെ ബാൽക്കണിയിലേക്കാണ്. അത് കൊണ്ട് ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് തന്നെ അവിടെ എത്തണം. ഞാൻ ഉദ്ദേശിച്ച ചെറിയ ഷേഡിൽ കയറി നിൽക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല. ആകെ ഉള്ള വഴി കൈ കൊണ്ട് തൂങ്ങി അള്ളി പിടിച്ചു അവിടേക്ക് എത്തുക ആണ്. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഭാഗം. ബാഗിന്റെ കനമല്ല ഏറ്റവും പ്രശ്നം എന്ന് എനിക്ക് മനസിലായി. ഏറ്റവും വലിയ പ്രശ്നം ഞാൻ തന്നെ ആയിരുന്നു. എനിക്കിപ്പോ പതിനെട്ടും ഇരുപതും അല്ല പ്രായം. ആ പ്രായത്തിന്റെ തിളപ്പും ഊർജവും ഇപ്പോൾ എനിക്ക് ഇല്ല. ഒരു ഭാഗത്തു സെക്യൂരിറ്റിയുടെ കണ്ണിൽ പെടുമോ എന്ന ഭയം. മറുഭാഗത്ത് തൂങ്ങി ആടി കഴച്ചു ഒടിയാറായ കൈയും അണച്ചു ഒരു പരുവമായ ഞാനും. എന്റെ ഊര് കൊണ്ടാണോ ഇഷാനിയുടെ നേര് കൊണ്ടാണോ ഇതിലൊന്നും പരാജയപ്പെടാതെ ഞാൻ ബാൽക്കണി എന്ന ലക്ഷ്യത്തിൽ എത്തി. ബാൽക്കണി കടന്നതും അണച്ചു ഊപ്പാട് പോയ ഞാൻ അവിടെ നിലത്തു കിടന്നു.. ടൈൽസ്ന് നല്ല തണുപ്പുണ്ട്. ഞാൻ ആ തണുപ്പിന്റെ സുഖത്തിൽ കണ്ണടച്ചു കിടന്നു. അധികം നേരം കണ്ണടച്ചു കിടക്കണ്ട. ക്ഷീണത്തിൽ കണ്ണടച്ചു കിടന്നാൽ പിന്നെ കണ്ണ് തുറക്കുന്നത് ലോക്കപ്പിൽ ആയിരിക്കും.

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റ് ബാൽക്കണിയിലേക്കുള്ള വാതിലിന് അടുത്ത് നിന്നു. ഈ വാതിൽ കടന്നാൽ അതിനപ്പുറം ലക്ഷ്മിയുടെ മുറിയാണ്. ഞാൻ മെല്ലെ വാതിലിൽ തൊട്ടതും അതൊരു ചെറിയ കരച്ചിലോടെ ഡോർ തുറന്നു. അപ്പോൾ ലക്ഷ്മി ബാൽക്കണിയിലേക്കുള്ള വാതിൽ ലോക്ക് ചെയ്തിട്ടില്ല. അല്ലെങ്കിലും രണ്ടാം നിലയിൽ ഇത് വഴി ഏതവൻ

💬 Comments

View all comments