0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.6K

കൊച്ചുണ്ണിയും ആയിരുന്നിരിക്കണം. എന്തായാലും ലക്ഷ്മിയുടെ കൊട്ടാരം ഞാൻ ഇത് വരെ കയറിയതിൽ വച്ചു ഏറ്റവും വലിയ വീടാണ്. ഒരിക്കൽ കൃഷ്ണ നിർബന്ധിച്ചു ഞാൻ ഇവിടെ വന്നിരുന്നു. അന്ന് ചായ കുടിക്കുന്നതിന് ഇടയിൽ ഞാൻ വീട് ഒന്ന് പെട്ടന്ന് മനസിലാക്കിയിരുന്നു. ഇവിടെ പട്ടിയില്ല എന്നതാണ് ഏറ്റവും നല്ല കാര്യം. ആ ഒറ്റ ദിവസത്തെ പരിചയം വച്ചാണ് ഞാൻ ഇപ്പോൾ മതിൽ ചാടി അവരുടെ വീടിന്റെ പിൻവശത്ത് നിൽക്കുന്നത്. സെക്യൂരിറ്റി മുൻ വശത്താണ്. മതിലിലെ ബൾബിന്റെ മങ്ങിയ വെട്ടത്തിൽ ഒരു കള്ളനെ പോലെ ഞാൻ പതുങ്ങി നിന്നു. ശോ ഞാനിവിടെ മോഷ്ടിക്കാൻ തന്നെ അല്ലെ വന്നത്. അപ്പോൾ കള്ളനെ പോലെ അല്ല കള്ളൻ തന്നെ. മുൻവശത്തെയും പിൻവശത്തെയും ഒക്കെ വാതിൽ അല്ലാതെ വീടിനുള്ളിൽ കടക്കാൻ ഞാൻ നോക്കിയിട്ട് കണ്ട ഏക പോംവഴി ലക്ഷ്മിയുടെ റൂമിന് മുന്നിലുള്ള ബാൽക്കണി ആണ്. അവിടേക്ക് കയറുക എന്നതാണ് ബുദ്ധിമുട്ട്. ലക്ഷ്മിയുടെ മുറി രണ്ടാം നിലയിൽ ആണ്. അന്ന് കൃഷ്ണ പറഞ്ഞ അറിവ് മാത്രമെ എനിക്കിതിൽ ഉള്ളു. ഞാൻ മെല്ലെ ചെടിച്ചട്ടി തൂക്കാൻ വേണ്ടി ഭിത്തിയിൽ കൊളുത്തിയിട്ട കൊളുത്തിൽ അമർത്തി പിടിച്ചു മുകളിലേക്ക് ഉയർന്നു. അല്പം ആയാസപ്പെട്ടിട്ട് ആണെങ്കിലും ഷേഡിന് മുകളിൽ ഞാൻ എത്തി. ഇനി ഇവിടെ നിന്നും അല്പം കൂടി പൊന്തി ഒരു കാൽപ്പത്തി മാത്രം വലുപ്പമുള്ള സിമെന്റ് ഷേഡിൽ വഴി അവളുടെ റൂമിന് മുന്നിലെ ബാൽക്കണിയിലേക്ക് എത്താം. ഞാൻ കണക്കു കൂട്ടിയത് പോലെ അത്ര എളുപ്പം ആയിരുന്നില്ല അത്. ഒന്നാമത് എന്റെ പുറത്തൊരു ബാഗ് ഉണ്ടായിരുന്നു. രണ്ടാമത് ഞാൻ നീങ്ങി നീങ്ങി ചെല്ലുന്നത്

💬 Comments

View all comments