0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.8K

എന്നോട് ചോദിച്ചു. കുറച്ചു മുമ്പേ നടന്ന വിഷയവും പിണക്കവും ഒന്നും ഇപ്പോൾ അവളുടെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നില്ല. അവൾക്കിപ്പോ ലക്ഷ്മി എന്താണ് എന്നോട് സംസാരിച്ചത് എന്നറിയണം.. ഞാൻ ചോദ്യം കേൾക്കാത്ത പോലെ മുന്നോട്ടു നടന്നു

'ഞാൻ ചോദിച്ചത് നീ കേട്ടില്ലേ.. അവൾ എന്തിനാണ് വന്നതെന്ന്..?

'അതോ.. അത് എന്നോട് ഒരു താങ്ക്സ് പറയാൻ..!

'താങ്ക്സോ..? എന്തിന്..? നിന്നോട് എന്തിനാ അവൾ താങ്ക്സ് പറയുന്നെ..?

കാര്യം മനസിലാകാതെ കൺഫ്യൂഷൻ ആയി ഇഷാനി ചോദിച്ചു

'ഞാൻ അവൾക്ക് ഒരു ഹെല്പ് ചെയ്തു കൊടുത്തു.. അതിന്..'

'ഹെല്പ് ചെയ്താൽ ആണ് താങ്ക്സ് പറയുന്നത് എന്നെനിക്ക് അറിയാം. എന്ത് ഹെല്പ് ആണ് ചെയ്തത് എന്നാണ് ചോദിച്ചത്.. അത് പറയാൻ പറ്റുവാണേൽ പറ..'

ഇഷാനിയുടെ സ്വരം വീണ്ടും പിണക്കത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു..

'ഞാൻ അവളുടെ കാമുകന്റെ അക്കൗണ്ട് ഒന്ന് ഹാക്ക് ചെയ്തു കൊടുത്തു. കാമുകൻ അല്ല, ഇപ്പോൾ എക്സ്..'

'അതൊക്കെ എന്തിന്..?

'അവൾക്ക് അവനെ എന്തോ സംശയം തോന്നിയിട്ട്. സംഭവം സത്യമായിരുന്നു. അവൻ അവളെ ചതിക്കുവായിരുന്നു. ഇപ്പോൾ അവർ ബ്രേക്കപ്പ് ആയി. അത് വന്നു എന്നോട് പറയുവായിരുന്നു...'

'ഓ പ്രേമനൈരാശ്യം കൊണ്ടാണോ അവളുടെ മുഖം വല്ലാതെ ഇരുന്നത്.. '

'അതേ.. എന്നാലും അവൻ ആ കൊച്ചിനെ ചതിക്കാൻ ഒക്കെ എങ്ങനെ മനസ്സ് വന്നോ..?

ഞാൻ ചുമ്മാ ഒന്ന് ഇട്ടു നോക്കി

'പിന്നെ.. ഭയങ്കര പാവം അല്ലെ..'

ഇഷാനി അതിൽ ശരിക്കും കൊത്തി

'സ്വഭാവം അലന്ന ആണേലും കാണാൻ കിടുവല്ലേ...'

'ആ കുഴപ്പമില്ല..'

ഇഷാനി അത് അംഗീകരിക്കാത്ത മട്ടിൽ പറഞ്ഞു

'കുഴപ്പമില്ലെന്നോ.. അവൾ കാണാൻ

💬 Comments

View all comments