0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.9K

അടിപൊളി തന്നെയാണ്...'

'എന്നാൽ അവളെ അങ്ങ് പോയി പ്രേമിക്ക്.. ഇപ്പോൾ അവൾക്ക് കാമുകനും ഇല്ലല്ലോ..'

ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു..

'വേണേൽ നോക്കാം.. നീ പറഞ്ഞ പോലെ ഇപ്പൊ മുട്ടിയാൽ സെറ്റ് ആകാനും ചാൻസ് ഉണ്ട്..'

ഞാനൊരു തമാശ പോലെ പറഞ്ഞതാണ് എങ്കിലും അത് പറഞ്ഞപ്പോ അവളെന്നെ ദഹിപ്പിക്കുന്ന പോലെ നോക്കി. അപ്പൊ ഇവൾക്ക് എന്തെങ്കിലും ഉള്ളിൽ ഉണ്ടെങ്കിൽ ഇപ്പൊ തന്നെ അത് പുറത്ത് ഇടീക്കണം..

'അവളുടെ ഗ്ലാമറിനു ഞാൻ ചേരുമോ ഇഷാനി..?

'അവൾക്ക് അതിന് എന്ത് ഗ്ലാമർ ഉണ്ടെന്നാണ് ഈ പറയുന്നത്..?

ഇഷാനിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കുശുമ്പിന്റെ മുഖം ഞാനിപ്പോൾ കണ്ടു.

' അവൾക്കോ..? ഈ കോളേജിൽ അവളുടെ അത്രയും ലുക്ക്‌ ഉള്ള വേറെ കൊച്ചുണ്ടോ..? സത്യം പറയാല്ലോ അവളുടെ ലുക്കും ഷേപ്പും ഒന്നും ഇപ്പോളത്തെ മലയാളം സിനിമ നടിമാർക്ക് പോലുമില്ല..'

'അതൊക്കെ നിനക്ക് എങ്ങനെ അറിയാം..'

ദൈവമേ, ഇവൾ ഇപ്പൊ ഉദ്ദേശിച്ചത് അന്നത്തെ ഹോട് ഫോട്ടോയുടെ കാര്യമാണ്. അത് പറഞ്ഞാൽ ഇവൾ ഇപ്പൊ എന്നെ പൊരിക്കും

'അതിപ്പോ അവളെ കണ്ടാൽ അറിയാമല്ലോ.. '

' നീ വഴിയേ പോകുന്ന പെണ്ണുങ്ങളെ കുറിച്ച് വേണ്ടാത്തീനം പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് വാങ്ങും അടി..'

ഇഷാനി ഒരു അടി എന്റെ കയ്യിൽ വച്ചു തന്നിട്ടാണ് പറഞ്ഞത്..

'അതിന് എന്ത് വേണ്ടാതീനമാണ് ഞാൻ പറഞ്ഞത്. ഷേപ്പ് കൊള്ളാമെന്നോ..? അതെങ്ങനെ മോശം ആകും. പെമ്പിള്ളേർ ആകുമ്പോൾ ഷേപ്പ് ഒക്കെ വേണം. അത് കണ്ടാൽ അമ്പിള്ളേർ നോക്കും. ഇല്ലെന്ന് പറയുന്നവർ ഒന്നുകിൽ കള്ളത്തരം പറയുന്നു അല്ലേൽ എന്തെങ്കിലും പ്രശ്നം ഉള്ളവരാകും..'

💬 Comments

View all comments