Chapter Title : റോക്കി 2 [സാത്യകി]
എന്റെ മറുപടി കേട്ടിട്ട് ഇഷാനി ഒന്നും തിരിച്ചു പറഞ്ഞില്ല. ആ വിഷയം അവൾ അതോടെ ഉപേക്ഷിച്ചു എന്ന് തോന്നി. എന്നാൽ അവൾ മനസ്സിൽ അത് ഉപേക്ഷിച്ചിരുന്നില്ല എന്ന് എനിക്ക് പിറ്റേന്നാണ് മനസിലായത്. അന്ന് ഞാൻ കുറച്ചു ലേറ്റ് ആയാണ് കോളേജിൽ വന്നത്.. ഫസ്റ്റ് പീരീഡ് സുജിത് സാറിന്റെ ആണ്. താമസിച്ചു കയറി നാണം കെടേണ്ട എന്ന് കരുതി ഞാൻ ആ പീരിയഡ് കയറിയില്ല. അടുത്ത പീരീഡ് മിസ്സ് വരുന്നതിന് മുന്നേ ഞാൻ ക്ലാസ്സിൽ എത്തി. ക്ലാസ്സിലേക്ക് കയറുന്നതിനു മുമ്പ് വരാന്തയിൽ നിന്ന രാഹുലിനോടും ആഷിക്കിനോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി എന്റെയടുത്തേക്ക് വരുന്നത്..
ഞാനിത് വരെ കണ്ട ഇഷാനിയെ അല്ലായിരുന്നു അവൾ ഇന്ന്. എന്നും ഹൂഡി ധരിച്ചു വരാറുള്ള അവളിന്ന് ഒരു ടൈറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. അതും ഷോൾ ഇല്ലാതെ ത്രീ ഫോർത്ത് സ്ലീവിട്ട ഒരു ഇളം പച്ച ചുരിദാർ. അവളെ ആദ്യമായ് കാണുന്നത് പോലെ ഞാൻ നോക്കി. ഇതിന് മുമ്പ് അവളുടെ വീട്ടിൽ പോയപ്പോൾ ആണ് ഞാൻ അവളെ ഹൂഡി അല്ലാതെ ഒരു ഡ്രെസ്സിൽ കണ്ടിട്ടുള്ളത്. പക്ഷെ അതൊന്നും ഇത്രയും ഷേപ്പ് അറിയിക്കുന്നത് ആയിരുന്നില്ല.. ബാഗ് തൂക്കി തല കുനിച്ചു മാത്രം ഞാൻ കണ്ടിട്ടുള്ള ഇഷാനി ഇപ്പൊ എന്റെ നേരെ പ്രസരിപ്പോടെ നടന്നു വരുന്നത് ഒരു സ്വപ്നം പോലെ ഞാൻ കണ്ടു.
നടന്നു എന്റെ നേർക്ക് അടുക്കുന്തോറും അവളുടെ സൗന്ദര്യം കൂടി വരുന്നത് പോലെ എനിക്ക് തോന്നി. അവളുടെ ഇടുപ്പാണ് എനിക്ക് ഏറ്റവും അത്ഭുതം ഉണ്ടാക്കിയത്. ചൊരിമണൽ ഘടികാരത്തിന്റെ
💬 Comments
View all comments