0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142K

ഞാൻ ഒരു പാട്ട് ശബ്ദം കുറച്ചു പ്ലേ ചെയ്തു..

"സുരിദാർ അണിന്ത് വന്ത സ്വർഗമേ..

എൻ മീത് കാതൽ വന്തത്..

എപ്പോത് എന്ട്രു കൊഞ്ചം നീ സൊൽവായ.."

ഞാൻ ആ പാട്ട് മനഃപൂർവം ഇട്ടതാണെന്ന് മനസിലാക്കി അവൾ ഒന്ന് മെല്ലെ ചിരിച്ചു.. എന്നിട്ട് ആ പാട്ടിനൊപ്പം പതിയെ ബാക്കി വരികൾ മൂളി..

" വിഴികൾ പാർത്തു കൊഞ്ചം വന്തതു

വിരൽ സേർത്തു കൊഞ്ചം വന്തതു

മുഴു കാതൽ എൻട്രു വന്തത് തെരിയാതെ

അത് തെരിയാതെ... "

ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർത്ത പാളികൾ കൂടി അലിഞ്ഞു ഇല്ലാതാകാൻ തുടങ്ങിയ ദിവസമായിരുന്നു അത്.. രണ്ട് പേരിലൊരാൾ ഇന്ന് ഇഷ്ടം പറയുമെന്നും മറ്റേയാൾക്ക് അത് നിരസിക്കാൻ കഴിയില്ല എന്നും ഞങ്ങൾക്ക് തോന്നി തുടങ്ങി.. അത് മിക്കവാറും ഞാൻ ആയിരിക്കും എന്ന് എനിക്ക് തോന്നി.. അവളോട് ഇന്നേ ദിവസം പ്രണയം തുറന്നു പറയാതെ ഇരിക്കലാണ് ഞാൻ ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.. തമാശരൂപേണ ഞാൻ പലവട്ടം ഇതിനകം അവളുടെ അടുത്ത് അത് പറഞ്ഞു കഴിഞ്ഞു..

അർജുൻ ഇന്ന് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഇഷാനിക്കും തോന്നി. അതിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ആരോടാണ് ഒന്ന് ചോദിക്കുക.. ശ്രുതിയോട് ചോദിച്ചാലോ...? ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഇഷാനി കുഴങ്ങി..

ഉച്ച കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വന്നു പൈപ്പിന് അടുത്ത് നിന്ന് മുഖം കഴുകുമ്പോളാണ് ഇഷാനി തന്റെ ഗെറ്റപ്പ് ചേഞ്ച്‌ പലരും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞത്.. ബാത്‌റൂമിന്റെ സൈഡിൽ നിന്ന് ഏതോ കുട്ടികൾ സംസാരിക്കുകയായിരുന്നു..

💬 Comments

View all comments