Chapter Title : റോക്കി 2 [സാത്യകി]
സാധനത്തിനെ കൊണ്ട് നടക്കുന്നെ..'
'ഷോൺ കുറെ നാൾ പുറകെ നടന്ന പൂജ ആണോ.. പൊടി.. അവൾ ഒന്നും അങ്ങനെ അങ്ങോട്ട് ഇഷ്ടം ആണെന്ന് പറയുമെന്ന് തോന്നുന്നില്ല..'
'നീ വേണേൽ വിശ്വസിക്ക്. അവളുടെ ക്ലാസ്സിൽ ഉള്ള ഒരു പെണ്ണാണ് എന്നോട് പറഞ്ഞത്..'
'അങ്ങനെ ആണേൽ അവൻ ശരിക്കും മണ്ടൻ തന്നെ. ആ പെണ്ണ് പഠിക്കാൻ ഒക്കെ നല്ല മിടുക്കി ആണ്.. കാണാനും അടിപൊളി.. അവന് ചേരുമായിരുന്നു..'
'സത്യം. നല്ല കാശ് ടീമുമാണ് അവനെ പോലെ.. പറഞ്ഞിട്ട് കാര്യമില്ല..'
അവരുടെ സംസാരം ഒരു അവജ്ഞയോടെ തള്ളി കളയാൻ ഇഷാനി ശ്രമിച്ചു. പക്ഷെ അവർ അവസാനം സംസാരിച്ച കാര്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു നീറാൻ തുടങ്ങി. നീറി നീറി അത് അവളുടെ ഉള്ളിലെ അപകർഷത ബോധത്തെ ഉണർത്തി. അത്രയും നാൾ അർജുനെ ഒരു സുഹൃത്തായി കണ്ടപ്പോൾ ഒന്നും അവന്റെ നിലയും വിലയും ഇഷാനി നോക്കിയിട്ടില്ല. അവൻ കോളേജിൽ പോപ്പുലർ ആയത് കൊണ്ടല്ല അവളിൽ അവനോട് അടുപ്പം തോന്നിച്ചത്.. അവൻ കാശുള്ള വീട്ടിലെ പയ്യൻ ആയത് കൊണ്ടല്ല ഇഷാനി അവനോട് കൂടുതൽ അടുത്തത്. പക്ഷെ ഇവരെല്ലാം പറയുന്നത് അങ്ങനെ ആണ്.. അവളുടെ ഉള്ളിലെ കോംപ്ലക്സ് ആ പെൺകുട്ടികൾ സംസാരിച്ചതിലും കാര്യമുണ്ടെന്ന് തോന്നിപ്പിക്കാൻ തുടങ്ങി.
ഒരുപക്ഷെ അർജുൻ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഈ കോളേജ് മുഴുവൻ അവനൊരു പരിഹാസപാത്രമായി മാറും. അവന് തന്നോട് ഇഷ്ടം ഉണ്ടെന്ന് പലപ്പോഴും ഇഷാനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അവനുമായി തനിക്കൊരു ചേർച്ചയുമില്ലെന്ന് ഇഷാനി ചിന്തിച്ചു.
അർജുൻ ഈ കോളേജിൽ ഒരുപാട് പേര് ഇഷ്ടപ്പെടുന്ന ഒരാളാണ്.. താനോ..?
അർജുൻ കാശൊക്കെ
💬 Comments
View all comments