0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ഉള്ള വലിയ വീട്ടിലെ ചെറുക്കൻ. താൻ ഒരു ഇടത്തരം ഫാമിലി മാത്രം. അതും തന്റെ ഫാമിലി ഹിസ്റ്ററി ഒക്കെ പറയാൻ പോലും കൊള്ളില്ല.. പോരാത്തതിന് കോളേജ് മുഴുവൻ ചീത്തപ്പേരും..

മനസ്സിൽ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയപ്പോൾ ഇഷാനിക്ക് പിന്നെ ക്ലാസ്സിൽ ഇരിക്കണമെന്ന് തോന്നിയില്ല. അർജുൻ കാണാതെ ബാഗുമെടുത്തു അവൾ തിരിച്ചു പോയി.. അവസാന പീരീഡ് അവളെ കാണാതെ അർജുൻ ഒന്ന് പരിഭ്രാമിച്ചു. നേരത്തെ ഇങ്ങനെ അവൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയപ്പോൾ ആണ് ലക്ഷ്മിയും കൂട്ടരും അവളെ ഉപദ്രവിച്ചത്. അർജുൻ അവളെ ഫോൺ ചെയ്തു. രണ്ട് തവണ റെസ്പോണ്ട് ഇല്ലായിരുന്നു. മൂന്നാം വട്ടം അവൾ ഫോൺ എടുത്തു

' നീ എവിടാ...?

'ഞാൻ.. ഞാൻ വീട്ടിലാ..'

'വീട്ടിലോ.. എന്ത് പറ്റി. എന്താ ലാസ്റ്റ് പീരിയഡ് കേറാഞ്ഞത്..?

'എനിക്ക് നല്ല തലവേദന. അതാ ഞാൻ പെട്ടന്ന് ഇങ്ങ് പോന്നത്..'

അർജുൻ കാര്യം അറിയാൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും തലവേദന പറഞ്ഞു അവൾ ഫോൺ വച്ചു. പെട്ടന്ന് ഒരു കാര്യവും ഇല്ലാതെ അവൾ തന്നെ ഒഴിവാക്കിയത് പോലെ അർജുന് തോന്നി.. അത് പിന്നീട് പതിവായി. അടുത്ത ദിവസം ഇഷാനി എന്നത്തേയും പോലെ ഹൂഡി ധരിച്ചാണ് വന്നത്. അതിനെ പറ്റി ചോദിച്ചപ്പോൾ താല്പര്യമില്ലാത്തത് പോലെ അവൾ പെരുമാറി. ഇടയ്ക്ക് തന്റെ അടുത്ത് വരുന്ന സമയങ്ങളിൽ ഒക്കെ അവൾ അർജുനിൽ നിന്ന് മാറി പോകാൻ ശ്രമിച്ചു. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ എന്ന് അർജുൻ ആലോചിച്ചെങ്കിലും അങ്ങനെ ഒന്ന് അവന് ഓർമ കിട്ടിയില്ല. അങ്ങനെ അർജുന് പിടി കൊടുക്കാതെ ഇഷാനി കുറച്ചു ദിവസങ്ങൾ അവനെ

💬 Comments

View all comments