0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.1K

വിഷമിപ്പിച്ചു നടന്നു. ഒടുവിൽ ഒരു ദിവസം പെട്ടന്ന് പഴയത് പോലെ അവൾ അവനോട് ചിരിച്ചു സംസാരിച്ചു. അവന്റെ അടുത്ത് വന്നിരുന്നു. അന്ന് പതിവില്ലാതെ കോളേജിനു പുറത്തുള്ള ബേക്കറിയിൽ കൊണ്ട് പോയി അർജുന് ചെലവും ചെയ്തു.. ജ്യൂസ്‌ വന്നു അത് കുടിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ ആണ് അവൾ കാര്യം പറയുന്നത്

'അതേ... എന്റെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..'

'ഓഹോ.. ആരാണ് ചെക്കൻ..'

അവൾ പറഞ്ഞത് ഒരു തമാശ ആയെ ഞാൻ ആദ്യം കരുതിയുള്ളു

'ചെക്കനെ ഞാൻ ഒരു തവണ കാണിച്ചു തന്നിട്ടുണ്ട്.. നാട്ടിൽ വന്നപ്പോ ഒരു ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയത് ഓർമ ഇല്ലെ.. അതാണ് ആൾ..'

അവളുടെ മറുപടിയിൽ എന്തോ പന്തികേട് തോന്നി ജ്യൂസിൽ നിന്നും എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് പോയി. അവൾ വളരെ കൂളായാണ് സംസാരിക്കുന്നത്

'ഉണ്ണിയേട്ടന്റെ വീട്ടുകാർ അവിടെ വന്നു ആലോചിച്ചു എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഈയിടെ. ആദ്യം ഞാൻ അത്ര പോസിറ്റീവ് ആയി മറുപടി കൊടുത്തില്ല.. പിന്നെ എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു..'

'പക്ഷെ നിനക്ക്.. അവനെ ഇഷ്ടമല്ലല്ലോ..'

എന്റെ ശബ്ദം പതറി..

'അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് ഇരുത്തി ആലോചിച്ചപ്പോൾ എനിക്ക് ചേരുന്ന ആലോചന ആണെന്ന് തോന്നി.. ഓക്കേ പറഞ്ഞു..'

'ഞാൻ കരുതി.. നിനക്ക് അവനോട് അങ്ങനെ ഒന്നുമില്ലെന്ന്..'

'ഇങ്ങനെ ഒക്കെ അല്ലെ ഒരാളോട് ഇഷ്ടം തോന്നുന്നത്.. ഉണ്ണിയേട്ടൻ ആണേൽ ചെറുപ്പം തൊട്ട് എനിക്കറിയാവുന്ന ആളാണ്. എന്നെയും നല്ല പോലെ അറിയാം.. ഞങ്ങളായി നല്ല ചേർച്ച

💬 Comments

View all comments