0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.1K

'എന്ത് ശോകം.. ചെറിയൊരു ക്രഷ് ഉണ്ടായിരുന്നു.. അല്ലാതെ അവളോട് പ്രേമം ഉണ്ടെന്നോ കെട്ടുമെന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ..?

ഇഷാനി മറ്റൊരാളിന്റേത് ആകുന്നതിൽ എനിക്ക് വിഷമം ഇല്ലെന്ന് കാണിക്കാൻ ഞാൻ പറഞ്ഞു..

'വിഷമം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നീ ഗ്രൂപ്പ്‌ സ്റ്റേജിൽ ബയേണിനെ കിട്ടിയ ബാഴ്സയെപ്പോലെ വിഷമിച്ചു ഇരിക്കുന്നത്..'

രാഹുൽ എന്നെയും എന്റെ ക്ലബ്ബിനെയും ഒറ്റയടിക്ക് ഊക്കി

'വിഷമം അണ്ടിയാണ്.. പോടാ കുണ്ണകളെ.. അവൾ പോയാൽ വേറെ പെണ്ണില്ലേ..'

ഞാൻ മുഖത്ത് യാതൊരു വിഷമവും ഇല്ലാത്ത ഒരു ഭാവം കഷ്ടപ്പെട്ട് വരുത്തി

'ഇന്നാ ടൗവ്വൽ.. മുഖം തുടയ്ക്ക്..'

ആഷിക്ക് എന്നെ കളിയാക്കാൻ അവന്റെ ടവ്വൽ എനിക്ക് നേരെ നീട്ടി

'നിന്റെ അച്ഛനാണ് മോങ്ങുന്നത്.. ഒന്ന് പോടാ കഴുവേറികളെ..'

ഇനി അവിടെ നിന്നാൽ അവന്മാർ അറഞ്ചം പുറഞ്ചം ഊക്കി നശിപ്പിക്കുമെന്ന് മനസിലാക്കി ഞാൻ സ്‌കൂട്ടായി.. അവിടുന്ന് ഞാൻ പോയി ഇരുന്നത് ബാഡ്മിന്റൺ കോർട്ടിന്റെ അവിടെ ആണ്. കുറച്ചു പേര് അവിടെ വെറുതെ കളിക്കുന്നുണ്ട്. അതിന് സൈഡിൽ പോയി ഇരുന്നപ്പോളാണ് രാഹുൽ എന്നെ തപ്പി അവിടേക്ക് വന്നത്..

'നീ ഇവിടെ പിണങ്ങി വന്നിരിക്കുവാണോ..?

അവൻ എന്റെ തോളിൽ കയ്യിട്ട് ചോദിച്ചു

'പിണങ്ങിയത് ഒന്നുമല്ല.. നിന്റെ ഒക്കെ ഊക്കിൽ നിന്ന് രക്ഷപെട്ടതാണ്..'

അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിച്ചു..

'അതൊക്കെ തമാശക്ക് പറഞ്ഞതാണ്.. നീ അതൊന്നും സീരിയസ് ആയി എടുക്കല്ല്..'

'ഞാനും അങ്ങനെ എടുത്തിട്ടുള്ളു..'

'എന്നാൽ ഇപ്പൊ ഞാൻ ഒരു കാര്യം സീരിയസ് ആയി പറയട്ടെ..'

രാഹുൽ കുറച്ചു സീരിയസ് ആയി എന്നോട് സംസാരിച്ചു

'നിനക്ക് ഇഷാനിയോട് പ്രേമം ഇല്ലെന്നും അവൾ

💬 Comments

View all comments