0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 142.1K

പോയാൽ പുല്ലാണെന്നും ഒക്കെ നീ ഇപ്പൊ പറഞ്ഞല്ലോ.. മുമ്പും നീ പ്രേമം ആണെന്നൊന്നും അംഗീകരിച്ചിട്ടില്ല.. അത് സത്യമാണ്. പക്ഷെ നിനക്ക് അവളോട് ശരിക്കും ഇഷ്ടമാണ്.. അത് എനിക്ക് നല്ലത് പോലെ മനസിലായിട്ടുണ്ട്.. പലവട്ടം.. മേ ബീ നിനക്ക് അത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് കാണും. നീ പഴയ റോമിയോ ആയിരുന്നത് കൊണ്ടും പെമ്പിള്ളേരെ ഇങ്ങോട്ട് പുറകെ നടത്തിച്ചത് കൊണ്ടും ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം ഉണ്ടെന്ന് തുറന്നു സമ്മതിക്കാൻ നിന്റെ ഈഗോ സമ്മതിച്ചില്ല. നീ ഇപ്പൊ ഇതും അംഗീകരിച്ചു തരില്ലെന്നറിയാം.. '

അവൻ പറഞ്ഞതിനെ ഒന്നും എതിർക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു പരിധി വരെ അവൻ പറഞ്ഞത് ഒക്കെ സത്യം ആണ്

'നീ അവളോട് ശരിക്കും ഒന്ന് സംസാരിക്കു. നിന്റെ മനസ്സിൽ ഉള്ളത് അവളോട് തുറന്നു പറ. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ.. അവൾക്ക് തീരുമാനം എടുക്കാൻ ഇനിയും സമയം ഉണ്ട്..'

രാഹുൽ എന്നെ ഉപദേശിച്ചു

'അത് വേണ്ടടാ.. അങ്ങനെ അവളെ ഒരു കൺഫ്യൂഷനിൽ നിർത്തി ഇഷ്ടം വാങ്ങാനൊന്നും എനിക്ക് വയ്യ.. ഇപ്പൊ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്തെങ്കിലും അവളുടെ ഉള്ളിൽ ഉണ്ടെങ്കിൽ അവൾ അങ്ങനെ പറയില്ലായിരുന്നു. ഞാനിനി അവളുടെ പുറകേ നടന്നു ഇഷ്ടം പിടിച്ചു വാങ്ങാൻ പോയാൽ ഒരു മാതിരി ബെസ്റ്റി ലെവൽ ആകില്ലേ.. അതൊരു നാറിയ പരുപാടി ആണ്.. ഞാനത് വിട്ടു..'

'അത് എന്ത് തന്നെ ആയാലും നീ ഇങ്ങനെ മാറി വന്നു ശോകം അടിച്ചു ഇരിക്കരുത്. നിനക്കത് ചേരില്ല..'

'രേവതി പണ്ട് തേച്ചൊട്ടിച്ചിട്ട് പോയപ്പോ നീ ഇത്

💬 Comments

View all comments