Chapter Title : റോക്കി 2 [സാത്യകി]
പോലെ സങ്കടപ്പെട്ടിരുന്നോ..?
എന്റെ ചോദ്യം കേട്ട് അവൻ വിഷാദം നിറഞ്ഞ ഒരു ചിരി ചിരിച്ചു. രേവതി അവൻ ആറേഴ് കൊല്ലം പ്രേമിച്ച പെൺകൊച്ചു ആയിരുന്നു. വളരെ ചെറിയ ക്ലാസ്സിൽ നിന്ന് തന്നെ പ്രണയിച്ചു തുടങ്ങിയവർ. എന്നാൽ ഒടുക്കം അവൾ നല്ല ഒന്നാന്തരം തേപ്പ് കൊടുത്തു അവനെ ഒഴിവാക്കി. അതിൽ പിന്നെ മച്ചാൻ ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല. ഇതൊക്കെ അവൻ പറഞ്ഞു എനിക്കറിയാമായിരുന്നു.
'പിന്നെ... വിഷമം ഇല്ലാണ്ടിരിക്കുമോ.. നല്ല വണ്ണം വിഷമിച്ചിട്ടുണ്ട്..'
ഒരു നിരാശകാമുകന്റെ മട്ടിൽ അവനെന്നോട് പറഞ്ഞു
'എന്നിട്ട് എങ്ങനാ ആ വിഷമം ഒക്കെ മാറ്റിയത്..?
'അത് പതിയെ മാറും. പിന്നെ വിഷമം ഒക്കെ വരുമ്പോൾ നമുക്ക് ഇഷ്ടമുള്ള, നമ്മൾ അടിപൊളി ആയി ചെയ്യുന്ന എന്തെങ്കിലും കാര്യം ചെയ്യണം.. എനിക്ക് ഫുട്ബോൾ ആയിരുന്നു അത്.. ഞാൻ വേറൊന്നും ആലോചിക്കാതെ അതിൽ തന്നെ കോൺസൻട്രറ്റ് ചെയ്തു..'
'എങ്കിൽ ഞാനും ഇനി ഫുട്ബോൾ കുറച്ചു കൂടി സീരിയസ് ആയി എടുക്കാൻ പോവാ.. നോക്കിക്കോ ഇത്തവണത്തെ യൂണിവേഴ്സിറ്റി കപ്പ് നമുക്ക് എടുക്കണം.'
'അതിന് നിനക്ക് ഏറ്റവും ഇഷ്ടമുള്ളതും നീ അടിപൊളി ആയി ചെയ്യുന്നതും പെണ്ണുങ്ങളെ വളക്കൽ അല്ലെ. വേറെ ഏതെങ്കിലും ഒരു കാന്താരിയേ വളച്ചു അമുക്ക്..'
അവൻ തമാശയായി ചിരിച്ചോണ്ട് പറഞ്ഞു
'പോടാ പുല്ലേ..'
ഞാൻ അവനൊരു ഇടി കൊടുത്തു
'നീ വാ. എനിക്കൊന്ന് പുറത്ത് പോണം..'
'നീ പൊക്കോ. ഇന്നാ കീ.. ഞാൻ കുറച്ചു നേരം കൂടെ ഇവിടിരിക്കട്ടെ.. മൈൻഡ് ഒന്ന് റിഫ്രഷ് ആക്കട്ടെ. നീയാ ആഷിക്കോളിയേ വിളിക്ക്..'
ഞാൻ പോക്കറ്റിൽ നിന്നും കീ എടുത്തു അവന്റെ കയ്യിൽ
💬 Comments
View all comments