Chapter Title : റോക്കി 2 [സാത്യകി]
ഒരു ബൈക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു
'ആരുടെ.. നിന്റെ ലവറിന്റെയോ..?
'അവനിപ്പോ എന്റെ ലവർ ഒന്നുമല്ല..'
ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.
'സോറി.. പിന്നെ അവന്റെ ബൈക്ക് ആണ് അത്.. അതിന്...?
ഞാൻ കാര്യം മനസിലാക്കാൻ വേണ്ടി ചോദിച്ചു
'അവൻ അവിടെ അകത്തുണ്ട്. അവന് എന്തെങ്കിലും പണി കൊടുക്കണം..'
ലക്ഷ്മി ഉറച്ച സ്വരത്തിൽ പറഞ്ഞു
'എന്ത് പണി..?
എനിക്കവളുടെ ഉദ്ദേശം മനസിലായില്ല
'എന്തെങ്കിലും.. അവന്റെ ബൈക്കിന്റെ കാറ്റൂരി വിട്ടാലോ..? ശേ അതൊക്കെ ചെറിയ പണിയാണ്.. കുറച്ചു വലിയ പണി കൊടുക്കണം..'
അവൾ ഭ്രാന്ത് പിടിച്ചത് പോലെ പുലമ്പിക്കൊണ്ടിരുന്നു
'നീ എന്തൊക്കെയാ ഈ പറയുന്നേ.. അവനിപ്പോ നിന്നെ വല്ല ശല്യവും ചെയ്തോ..?
'നിനക്ക് അവനെ എന്റെ മുന്നിൽ വച്ചു ഒന്ന് തല്ലാൻ പറ്റുമോ.. അവൻ അടി കൊണ്ട് നാണം കെട്ട് നിൽക്കുന്നത് എനിക്ക് കാണണം..'
എന്റെ ചോദ്യത്തിന് മറുപടി തരാതെ അവൾ പറഞ്ഞു
'ചുമ്മാ ഒരാളെ തല്ലുക എന്ന് പറഞ്ഞാൽ...'
ഞാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ സംസാരിച്ചു
'ചുമ്മാതെ അല്ലല്ലോ.. അവനെന്നെ ചതിച്ചത് അല്ലെ. അവനോരെണ്ണം ഡിസർവിംഗ് ആണ്..'
'ലക്ഷ്മി... അതൊക്കെ കഴിഞ്ഞ കേസ് അല്ലെ.. വീണ്ടും അതൊക്കെ കുത്തി കലക്കണോ..?
'നിനക്ക് പേടിയുണ്ടോ..? അതൊ അവനെ തല്ലാൻ ബുദ്ധിമുട്ട് ഉണ്ടോ.. ഉണ്ടേൽ പൊക്കോ.. ഞാൻ ഇനി പറഞ്ഞു ബുദ്ധിമുട്ടിക്കില്ല..'
ഞാൻ അവൾ പറയുന്നത് കേൾക്കില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. എന്നോട് പോകാൻ പറഞ്ഞെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു.
'ഇപ്പൊ പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്താ ഉണ്ടായേ..?
ഞാൻ വീണ്ടും അവളോട് ചോദ്യം ആവർത്തിച്ചു.
'നിനക്ക് അവനെ തല്ലാൻ പറ്റുമോ
💬 Comments
View all comments