Chapter Title : റോക്കി 2 [സാത്യകി]
ഇല്ലയോ..? അത് പറ.. തല്ലി കഴിഞ്ഞു കാര്യവും കാരണവും ഒക്കെ പറയാം..'
ലക്ഷ്മി എന്നിൽ നിന്ന് ഒരു യെസ് ഓർ നോ പ്രതീക്ഷിച്ചു നോക്കി. ഞാൻ ഇത് രണ്ടും പറഞ്ഞില്ല. അവളത് നോ ആയി തന്നെ എടുത്തു. അവനെ തല്ലാൻ പറ്റാത്ത ഫ്രസ്ട്രേഷനും ഞാൻ പറഞ്ഞത് ചെയ്യാത്ത ഇൻസൾട്ടും ഒക്കെ അവളെ കൂടുതൽ ചൊടിപ്പിച്ചു. എന്നോട് കാറിൽ നിന്ന് ഇറങ്ങി പോകാൻ പറയുന്നതിന് മുമ്പ് അവൾ കാറിൽ നിന്ന് ഇറങ്ങി
'ഞാൻ ഷോണിനെയോ അജ്മലിനെയോ ഒക്കെ വിളിച്ചാൽ മതിയായിരുന്നു. അവർക്കൊന്നും ഞാൻ ഇവനെ ഓർത്ത് ശോകം അടിച്ചു നടക്കുവാ എന്നറിയില്ല.. അത്കൊണ്ടാണ് നിന്നെ വിളിച്ചത്. നീ പിന്നെ ന്യായം നോക്കി അല്ലെ അടിക്കാനും പിടിക്കാനും ഒക്കെ പോകൂ. നിന്നെ വിളിച്ചു ബുദ്ധിമുട്ടിച്ചതിൽ സോറി.. നീ പൊക്കോ..'
ലക്ഷ്മി ദേഷ്യപ്പെടുമെന്നാണ് ഞാൻ കരുതിയതെങ്കിലും അവൾ വിഷമത്തിൽ ആണ് അത് പറഞ്ഞത്
'നീ പെട്ടന്നൊരാളെ വന്നു തല്ലാൻ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാണ് ലക്ഷ്മി.. നിന്നോട് അവൻ എന്താ ചെയ്തത് എന്ന് പറ.. ഞാൻ പോയി ചോദിക്കാം..'
'അവൻ എന്നെ വേണ്ടെന്ന് പറഞ്ഞു..'
ലക്ഷ്മി പൊട്ടിത്തെറിച്ച പോലെ പറഞ്ഞു
'നിങ്ങൾ ആൾറെഡി പിരിഞ്ഞില്ലേ.. പിന്നെ ഇപ്പൊ അവൻ എങ്ങനെ നിന്നെ വേണ്ടെന്ന് പറഞ്ഞു...?
എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല
'ഇപ്പോൾ അല്ല. അന്ന്. ഞാൻ എല്ലാ തെളിവും ആയി അവന്റെ അടുത്ത് ചെന്നപ്പോ ഞാൻ കരുതി അവനെന്റെ കാൽ പിടിക്കുമെന്നൊക്കെ. പക്ഷെ അവൻ അപ്പോൾ തന്നെ എന്നെ വേണ്ടെന്ന് പറഞ്ഞു..'
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു
'ഇത് വരെ
💬 Comments
View all comments