Chapter Title : റോക്കി 2 [സാത്യകി]
ആരും എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ല. എന്റെ റിലേഷൻ ഒക്കെ ഞാനായി അവന്മാരെ വേണ്ടെന്ന് വച്ചതാണ്. ഇത് അവന്റെ കയ്യിൽ നിന്ന് തെറ്റ് വന്നിട്ടും അവൻ എന്നെ വേണ്ട അവളെ മതിയെന്ന് പറഞ്ഞു.. അത് ശരിയാണോ..? നീ പറ..'
ലക്ഷ്മി കരഞ്ഞു തുടങ്ങിയിരുന്നു. കോളേജിലെ ലേഡി സൂപ്പർ സ്റ്റാർ എന്റെ മുന്നിൽ ഇത് പോലൊരു വിഷയത്തിന് വിങ്ങി പൊട്ടുന്നത് ഓർത്താൽ ചിരി വരുന്ന കാര്യമാണ്, പക്ഷെ അവളുടെ സംസാരം ഒക്കെ കണ്ടു എനിക്ക് പാവം തോന്നി
'അവന് നിന്നെ വേണ്ടെന്ന് പറഞ്ഞെങ്കിൽ നിനക്ക് അവനെയും വേണ്ടെന്ന് പറഞ്ഞൂടെ.. പ്രശ്നം അപ്പോൾ സോൾവ് ആകില്ലേ..?
'അതൊക്കെ ഞാൻ പറഞ്ഞു അപ്പോൾ തന്നെ. പക്ഷെ എനിക്ക് അത് കൊണ്ട് സമാധാനം ആയില്ല.. അവനല്ലേ തെറ്റ് ചെയ്തത്.. എന്നിട്ട് അവനെന്തു യോഗ്യത ആണ് എന്നെ വേണ്ടെന്ന് വയ്ക്കാൻ പറയാൻ..'
ലക്ഷ്മി ഇത്രയെ ഉള്ളായിരുന്നോ എന്ന് ഞാനോർത്തു. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്ന കണ്ടു അത് തുടയ്ക്കാൻ കർച്ചീഫ് എന്റെ കയ്യിൽ ഇല്ലായിരുന്നു. അത് കൊണ്ട് അത് തുടയ്ക്കാൻ ഞാൻ അവളോട് ആംഗ്യം കാണിച്ചു
'ഇതോർത്തണോ നിനക്ക് അവനോട് ദേഷ്യം. നീ ഇതൊന്നും ഓർക്കാനേ പാടില്ല എന്നെ ഞാൻ പറയൂ. അവൻ പോയാൽ വേറെ നല്ല അമ്പിള്ളേരെ കൊണ്ട് അവന്റെ മുന്നിലൂടെ നീ വിലസണം.. അങ്ങനെ റിവഞ്ച് എടുക്കു..'
'അവൻ പോയതിന്റെ അടുത്ത സെക്കന്റ് അവനെക്കാൾ ബെറ്റർ ഒരു നൂറ് പേരെ എനിക്ക് കിട്ടിയേനെ.. അതൊക്കെ ഞാൻ വേണ്ടെന്ന് വച്ചതാ.. എന്റെ ദേഷ്യം അവനിട്ടു ഒന്ന് കൊടുത്താലേ തീരൂ.. ഞാൻ പലതവണ ഇതൊക്കെ മറക്കാൻ
💬 Comments
View all comments