Chapter Title : റോക്കി 2 [സാത്യകി]
നോക്കി. പക്ഷെ എനിക്ക് ദേഷ്യം കൂടുന്നതല്ലാതെ കുറയുന്നില്ല..'
'നീ ഞാൻ പറയുന്നത് മനസമാധാനം ആയെന്ന് കേൾക്ക്. അവനിട്ടു പൊട്ടിച്ചത് കൊണ്ട് നിന്റെ ദേഷ്യം മാറുമെന്ന് എനിക്ക് തോന്നുന്നില്ല. നീ ഇപ്പോൾ അവൻ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് ആലോചിച്ചിട്ടിട്ടുണ്ടോ..?
എന്റെ ചോദ്യം കെട്ട് അവൾ അറിയില്ല എന്ന മട്ടിൽ എന്നെ നോക്കി. അവളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ അടുത്ത് ചെന്ന് അവളുടെ കണ്ണ് തുടച്ചു
'അവൻ ഇപ്പോൾ എന്ത് തന്നെ ആലോചിച്ചാലും നിന്നെ കുറിച്ച് ആലോചിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അഥവാ ആലോചിച്ചാൽ തന്നെ അത് വല്ലപ്പോഴും മാത്രം ആയിരിക്കും. ആണുങ്ങളുടെ സൈക്കോളജി ഒക്കെ എനിക്ക് അറിയാം. അവൻ ഹാപ്പി ആണ്. നീയോ..? നീ ഇപ്പോളും അവനെ പറ്റി ചിന്തിച്ചു നിന്റെ സമയവും ആരോഗ്യവും എല്ലാം കളയുവാ.. നിന്റെ മനസ്സിൽ നല്ല രീതിയിൽ അല്ലെങ്കിലും ഇപ്പോളും അവനാണ്. അവൻ നിന്നെ ചീറ്റ് ചെയ്തു, നീ തെളിവ് കൊടുത്തപ്പോൾ നിന്നെ വേണ്ടെന്ന് പറഞ്ഞു, ഒടുക്കം എന്നിട്ടും നീ അവനെ ചിന്തിച്ചു ഇരിക്കുന്നു. ഇത് നിന്റെ ബാഡ്മിന്റൺ ഗെയിം പോലെ ചിന്തിച്ചാൽ അവനല്ലേ സ്കോർ ചെയ്യുന്നത്. അവനല്ലേ വിന്നർ ആകുന്നത്.. നീ അവനെ മൈൻഡ് ചെയ്യാതെ ഇരിക്ക്.. നിന്റെ ഇപ്പോളത്തെ കോലം മാറ്റ്. പഴയ പോലെ കോളേജിലെ "കിം കാർദാഷിയാൻ "ആയി വാ.. ഞാനാണ് പറയുന്നത് നീ ഹാപ്പി ആണെന്ന് കണ്ടാൽ അവന് കുരു പൊട്ടും. അപ്പോൾ ആണ് നീ ശരിക്കും സ്കോർ ചെയ്യുന്നത്..'
ഞാനിപ്പോ പറഞ്ഞ മോട്ടിവേഷൻ ഞാൻ എന്നോട് തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞിരുന്നുവെങ്കിൽ വളരെ നന്നായേനെ.
💬 Comments
View all comments